ഗുരുവായൂര്‍: ശബരിമലയിൽ എത്തുന്ന ആക്ടിവിസ്റ്റുകളെ തടയുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആക്ടിവിസ്റ്റുകള്‍ എന്ന് ഉദ്ദേശിച്ചത് ഗൂഢലക്ഷ്യവുമായി വരുന്നവരെയാണ്. അവര്‍ക്ക് ദര്‍ശനത്തിന് അനുവാദം നല്‍കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. യുവതികള്‍ ആരും ദര്‍ശനത്തിന് അപേക്ഷ നല്‍കിയിട്ടില്ല. തിരുവിതാംകൂര്‍ രാജകുടുംബാംഗത്തിന്റെ വഴിപാടായ ചിത്തിര ആട്ടത്തിന് അത്രയധികം ഭക്തര്‍ എത്തിയിരുന്നില്ല.
ശബരിമലയില്‍ മാദ്ധ്യമ പ്രവര്‍ത്തകരെ തടയുകയല്ല, അവര്‍ക്ക് സുരക്ഷയൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ശബരിമലയില്‍ കൂടുതല്‍ പൊലീസ് സാന്നിദ്ധ്യമുണ്ടെന്ന് പറയുന്നത് ശരിയല്ല. പൊലീസിനു നടുവില്‍ നിന്ന് പ്രാര്‍ത്ഥിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പന്തളം കൊട്ടാരം പ്രതിനിധി പറഞ്ഞത് തെറ്റിദ്ധാരണ മൂലമാകാമെന്നും കടകംപള്ളി വ്യക്തമാക്കി.
Post Your Comments