തിരുവനന്തപുരം: കോഴിക്കോട് ഒരു ആക്രിക്കടയില്‍ കയറി മോഷ്ടിച്ചുവെന്നാരോപിച്ച് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച സ്വാമിനാഥന്‍ എന്ന യുവാവ് മരിച്ച സംഭവത്തില്‍ വ്യക്തമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തമിഴ്നാട് സ്വദേശിയായ സ്വാമിനാഥന്‍ മരിച്ചത് തലച്ചോറില്‍ ഉണ്ടായ അമിത രക്തസ്രാവം മൂലമാണെന്ന് റിപ്പോര്‍ട്ടുകളില്‍ തെളിഞ്ഞിരുന്നു.
പോലീസ് മര്‍ദ്ദനമേറ്റാണോ മരിച്ചതെന്ന് സംശയം ഉണ്ട്. അത് ദുരീകരിക്കപ്പെടുന്നതിന് സമഗ്ര അന്വേഷണം വേണമെന്നാണ് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. കോഴിക്കോട് പൊറ്റമ്മല്‍ ഭാഗത്ത് ആക്രി കച്ചവടം നടത്തുന്ന കുടുംബത്തിലെ അംഗമായ കൊടുങ്കില്‍ സ്വാമിനാഥനെ ശനിയാഴ്ച പുലര്‍ച്ചെ കുറ്റിക്കാട്ടൂരിലെ ആക്രിക്കടയില്‍ മോഷണം നടത്തിയെന്നാരോപിച്ചായിരുന്നു നാട്ടുകാര്‍ പിടികൂടി മെഡിക്കല്‍ കോളജ് പോലീസിനെ ഏല്‍പ്പിച്ചത്.
യുവാവിനെ എസ്ഐ ഹബീബുള്ളയുടെ നേതൃത്വത്തിലായിരുന്നു പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. പിന്നീട് സ്വാമിനാഥനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടർന്ന് നില ഗുരുതരമായി മരിക്കുകയായിരുന്നു. സ്വാമി നാഥന്‍ മരിച്ചതില്‍ പോലീസ് മര്‍ദ്ദനം ബലപ്പെടുകയാണെന്നും ആ സമയത്ത് കൃത്യനിര്‍വ്വഹണത്തില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്ധ്യോഗസ്ഥരെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി മരണത്തിന്‍റെ യഥാര്‍ത്ഥ കാരണം ഉടന്‍ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Post Your Comments