ഹൈദരാബാദ്: ഹൈദരാബാദ് ക്യാപ്റ്റനും ഇന്ത്യന്‍ ഏകദിന ടീമംഗവുമായി അമ്പാട്ടി റായിഡു ദൈര്‍ഘ്യമേറിയ മത്സരങ്ങളില്‍ നിന്നും വിരമിച്ചു. തുടര്‍ന്നങ്ങോട്ട് ടിട്വന്റിയിലും ഏകദിനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരം തീരുമാനിച്ചിരിക്കുന്നത്. രഞ്ജി ട്രോഫി ഉള്‍പ്പടെയുള്ള ദൈര്‍ഘ്യമേറിയ മത്സരങ്ങളിന്‍ നിന്നും വിരമിക്കുന്നതായും റായിഡു അറിയിച്ചു. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കത്ത് മുഖേനെയാണ് റായിഡു വിരമിക്കുന്ന കാര്യം ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചത്. നിലവില്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ നാലാം നമ്പര്‍ ബാറ്റ്സ്മാനായാണ് റായിഡു കളിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയ അവസരങ്ങള്‍ക്ക് ബിസിസിഐയ്ക്കും എച്ച്‌സിഎയ്ക്കും (ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍) ബറോഡ ക്രിക്കറ്റ് അസോസിയേഷനും വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷനും റായിഡു നന്ദി അറിയിച്ചു.
33 മൂന്നുകാരനും വലംങ്കയ്യന്‍ ബാറ്റ്‌സ്മാനുമായ റായിഡു ഇന്ത്യയ്ക്ക് വേണ്ടി 44 ഏകദിനങ്ങളും ആറു ടിട്വന്റിയും കളിച്ചിട്ടുണ്ട്. ഏകദിനങ്ങളില്‍ നിന്ന് 1447 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. അതേ സമയം ആറ് ട്വറ്റി ട്വറ്റി മത്സരങ്ങളില്‍ നിന്ന് 42 റണ്‍സ് നേടി. എന്നാല്‍ ഇതുവരെ ഇന്ത്യയ്ക്കു വേണ്ടി ടെസ്റ്റ് കളിക്കാന്‍ റായിഡുവിന് അവസരം ലഭിച്ചിട്ടില്ല. അതേസമയം 17 വര്‍ഷം ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച റായിഡു 97 മത്സരങ്ങളില്‍ നിന്ന് 16 സെഞ്ച്വറികളോടെ 6151 റണ്‍സ് നേടിയിട്ടുണ്ട്. 210 റണ്‍സാണ് റായിഡുവിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍.
Post Your Comments