പന്തളം: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയിൽ ക്ഷേത്രത്തിൽ സംഘർഷം ഉണ്ടായ സാഹചര്യത്തിൽ പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. എന്നാൽ പോലീസ് സാന്നിധ്യം തീര്‍ത്ഥാടനത്തെ ബാധിക്കുമെന്ന് പന്തളം കൊട്ടാര പ്രതിനിധികള്‍ വ്യക്തമാക്കി.
പോലീസ് വലയത്തില്‍ ശബരിമല ദര്‍ശനം നടത്തേണ്ടി വരുന്നത് ദു:ഖകരമാണ്. നാളെ വൈകിട്ട് പന്തളം കൊട്ടാരത്തില്‍ പ്രാര്‍ത്ഥനാ യജ്ഞം നടത്തും. പന്തളം കൊട്ടാരം നിര്‍വാഹക സംഘം, പാലസ് വെല്‍ഫയര്‍ സൊസൈറ്റി, ക്ഷത്രിയ ക്ഷേമസഭ, പാലസ് ക്ലബ്ബ് എന്നീ സംഘടനകള്‍ സംയുക്തമായാണ് പ്രാര്‍ത്ഥനായജ്ഞം നടത്തുക. ശബരിമലയിൽ സ്ത്രീ പ്രവേശനമുണ്ടായാല്‍ നടയടക്കണോ വേണ്ടയോ എന്ന തീരുമാനം തന്ത്രിയുടേതാണെന്നും കൊട്ടാരം പ്രതിനിധികൾ വ്യക്തമാക്കി.
Post Your Comments