കോഴിക്കോട് : ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിലെ ജനറൽ മാനേജർ തസ്തികയിലെ ബന്ധുനിയമന വിവാദത്തിൽ മ ന്ത്രി ജലീലിന്റേത് വസ്തുനിഷ്ഠമായ മറുപടിയല്ലെന്നു യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.കെ ഫിറോസ്. പേഴ്‌സണൽ സ്റ്റാഫ് നിയമനം പോലെയല്ല,മൈനോറിറ്റി ബോർഡിലേക്കുള്ള നിയമനം. ഈ തസ്തികയിലേക്ക് വന്ന ഏഴ് അപേക്ഷകരുടെയും വിവരങ്ങളും യോഗ്യതയും പുറത്തു വിടാന്‍ മന്ത്രി തയ്യാറാവണം. കെ.ടി അദീപിന്‍റെ നിയമനത്തിന് വിജിലന്‍സ് ക്ലിയറന്‍സ് കിട്ടിയിട്ടുണ്ടോയന്ന് വ്യക്തമാക്കണമെന്നും ലോണ്‍ എടുത്ത ശേഷം തിരിച്ചടയ്ക്കാത്ത ലീഗുകാരുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നും മന്ത്രി രാജിവെക്കുംവരെ പ്രക്ഷോഭം നടത്താനാണ് തീരുമാനമെന്നും പി.കെ ഫിറോസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Post Your Comments