Latest NewsKerala

അയ്യപ്പ ദര്‍ശനത്തിന് ഒരുങ്ങുന്ന യുവതികളുടെ താമസം സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ അതീവ രഹസ്യമായി

യുവതികള്‍ കയറിയാല്‍ കലാപം ഉറപ്പെന്ന് പി.സി.ജോര്‍ജ് : വിഷയത്തിലിടപെടണമെന്ന് ഗവര്‍ണര്‍ക്ക് കത്ത്

തിരുവനന്തപുരം: അയ്യപ്പ ദര്‍ശനത്തിന് ഒരുങ്ങുന്ന യുവതികളുടെ താമസം സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ അതീവ രഹസ്യമായിട്ടാണെന്ന് പ.സി.ജോര്‍ജ് എം.എല്‍.എ. ശബരിമലയിലേയ്ക്ക് പ്രവേശിപ്പിക്കുന്നതിന് ആക്ടിവിസ്റ്റുകളും നിരീശ്വരവാദികളുമായ യുവതികളെ സര്‍ക്കാര്‍ ചെലവില്‍ സര്‍ക്കാറിന്റെ ഒളിത്താവളങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അതിനാല്‍ കേരളം ഒരു കലാപ ഭൂമിയായി മാറാതിരിക്കാന്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് പി.സി ജോര്‍ജ് ഗവര്‍ണര്‍ക്ക് കത്തു നല്‍കി. ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ പി.സി ജോര്‍ജ് എംഎല്‍എ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.

ശബരിമല വിഷയത്തില്‍ ഗവര്‍ണര്‍ അടിയന്തിരമായി ഇടപെടണമെന്നും അല്ലെങ്കില്‍ കേരളത്തില്‍ വന്‍ കലാപമുണ്ടാകുമെന്ന് അറിയിച്ചാണ് പിസി ജോര്‍ജ് ഗവര്‍ണര്‍ക്ക് കത്തയച്ചിരിക്കുന്നത്.

യുവതികളായ നിരീശ്വരവാദികളെയും ആക്ടിവിസ്റ്റുകളേയും നാസ്തികരേയും ശബരിമലയില്‍ എത്തിച്ചതായും ഇവരെ ദേവസ്വം വനം വകുപ്പ്, വൈദ്യുതി വകുപ്പ്, പി.ഡബ്ല്യു.ഡി, ജലവിഭവ വകുപ്പ് എന്നിവയുടെ കീഴിയുള്ള തമസ സ്ഥലങ്ങളിലും കെട്ടിടങ്ങളിലുമെത്തിച്ച് താമിസിപ്പിച്ചിരിക്കുകയാണെന്നാണ് പിസി ജോര്‍ജ് കത്തില്‍ പറയുന്നത്. ഈ മാസം അഞ്ചിന് ശബരിമല നട തുറക്കുമ്പോള്‍ ഇവരെ സര്‍ക്കാര്‍ സംരക്ഷണത്തോടെ അവിടെ എത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും തനിക്ക് വിവരം ലഭിച്ചു എന്നുമാണ് പി. സി ജോര്‍ജ് ഗവര്‍ണര്‍ക്ക് എഴുതിയിരിക്കുന്ന കത്തില്‍ പറയുന്നത്.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ആദ്യം മുതല്‍ക്കേ അയ്യപ്പ ഭക്തര്‍ക്കൊപ്പമാണ് പി.സി ജോര്‍ജ്. സര്‍ക്കാരിനെ എതിര്‍ത്തും ഭക്തര്‍ക്ക് അനുകൂലമായ നിലപാടെടുത്തും ആദ്യം മുതല്‍ നിലയുറപ്പിച്ച ജനപ്രതിനിധിയാണ് പി.സി ജോര്‍ജ്. യുവതികള്‍ പ്രവേശിക്കുന്നത് ശബരിമലയിലെ വിശ്വാസത്തിനെതിരാണെന്നും അതിനാല്‍ യുവതികളുടെ പ്രവേശനം തടയണമെന്നും പി.സി ജോര്‍ജ് സുപ്രീം കോടതി വിധി വന്നതു മുതല്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പിണറായി സര്‍ക്കാരിനെതിരെ ഗുരതര ആരോപണവുമായി പി.സി ജോര്‍ജ് രംഗത്ത് എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button