KeralaLatest News

സംസ്ഥാനത്ത് ജനാധിപത്യ ഭരണമല്ല; പാര്‍ട്ടി ഭരണമാണ് നടക്കുന്നത്; വിമർശനവുമായി ജി. സുകുമാരന്‍നായര്‍

സര്‍ക്കാരിനെ അനുസരിപ്പിക്കാനുള്ള കരുത്തും വിശ്വാസികള്‍ക്കുണ്ട്‌

ചങ്ങനാശേരി: സംസ്ഥാനത്ത് നടക്കുന്നത് ജനാധിപത്യ ഭരണമല്ല പാര്‍ട്ടി ഭരണമാണ് സംസ്‌ഥാനത്തെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണവും ഇത് തന്നെയാണെന്ന് എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍.
ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. ഡി.എസ്‌.ടി.എ സംസ്‌ഥാനസമ്മേളനം പെരുന്നയില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണം കൈയിലുണ്ടെന്ന അഹങ്കാരമാണ്‌ ഇവര്‍ക്ക്‌. വിശ്വാസികള്‍ നിരായുധരല്ല. സര്‍ക്കാരിനെ അനുസരിപ്പിക്കാനുള്ള കരുത്തും വിശ്വാസികള്‍ക്കുണ്ട്‌. ജനങ്ങള്‍ അധികാരത്തിലേറ്റിയ സര്‍ക്കാരിനു വിശ്വാസികളുടെ ആചാരുനാഷ്‌ഠാനങ്ങള്‍ സംരക്ഷിക്കാനുള്ള കടമയുണ്ട്. സംസ്‌ഥാനത്തു നിരീശ്വരവാദം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മന്നത്തു പത്മനാഭന്‍ നവോഥാന നായകന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ്‌ എന്നെക്കെ മറ്റുചിലര്‍ ഇപ്പോള്‍ പറയുവാന്‍ തുടങ്ങിയിരിക്കുന്നു. ഏതു മതവും ജാതിയുമായാലും അവരുടെ ആചാരാനുഷ്‌ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കണമെന്നാണു മന്നത്തു പത്മനാഭന്‍ നമ്മെ പഠിപ്പിച്ചത്‌. മന്നത്തിന്റെ കാലടികളല്ല എന്‍.എസ്‌.എസ്‌. പിന്തുടരുന്നതെന്നു പറയുന്നത്‌ അംഗീകരിക്കാനാവില്ലയെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button