KeralaLatest News

ബന്ധുനിയമന വിവാദം : ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ ടി ജലീൽ

തിരുവനന്തപുരം : ബന്ധുനിയമന വിവാദത്തിൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.കെ ഫിറോസ് ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ ടി ജലീൽ. വിജിലന്‍സ് ക്ലിയറന്‍സ് എംഡിക്ക് മാത്രമാണ് ബാധകം. ഏറ്റവും യോഗ്യനായ ആളെ നിയമിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.  മുസ്ലീം ലീഗ് തെറ്റിദ്ധാരണ പരത്താനാണ് ശ്രമിക്കുന്നത്. ഏഴ് അപേക്ഷകരുടെയും വിവരങ്ങള്‍ വെളിപ്പെടുത്താൻ തയ്യാറെന്നും ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറെന്നും മന്ത്രി പറഞ്ഞു.

നേരത്തെ നപക്ഷ വികസന ധനകാര്യ കോർപ്പറേഷനിലെ ജനറൽ മാനേജർ തസ്തികയിലെ ബന്ധുനിയമന വിവാദത്തിൽ മ ന്ത്രി ജലീലിന്റേത് വസ്തുനിഷ്ഠമായ മറുപടിയല്ലെന്നു യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.കെ ഫിറോസ് പറഞ്ഞിരുന്നു. പേഴ്‌സണൽ സ്റ്റാഫ് നിയമനം പോലെയല്ല,മൈനോറിറ്റി ബോർഡിലേക്കുള്ള നിയമനം. ഈ തസ്തികയിലേക്ക് വന്ന ഏഴ് അപേക്ഷകരുടെയും വിവരങ്ങളും യോഗ്യതയും പുറത്തു വിടാന്‍ മന്ത്രി തയ്യാറാവണം. കെ.ടി അദീപിന്‍റെ നിയമനത്തിന് വിജിലന്‍സ് ക്ലിയറന്‍സ് കിട്ടിയിട്ടുണ്ടോയന്ന് വ്യക്തമാക്കണമെന്നും പി.കെ ഫിറോസ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button