Latest NewsKerala

മഅദനിക്ക് കൂടുതല്‍ ദിവസം കേരളത്തില്‍ തുടരാന്‍ എന്‍ഐഎ കോടതിയുടെ പ്രത്യേക അനുമതി

തിരുവനന്തപുരം: മഅദനിയുടെ മാതാവ് അസ്മാ ബീവിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിക്ക് കേരളത്തില്‍ തങ്ങാന്‍ എന്‍ഐഎ കോടതിയുടെ പ്രത്യേക അനുമതി. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 4 വരെയാണ് ആദ്യം കോടതി മഅദനിക്ക് കേരളത്തില്‍ തങ്ങുന്നതിന് അനുമതി നല്‍കിയിരുന്നത്.

മാതാവിന്‍റെ അസുഖം കണക്കിലെടുത്ത് ഇനിയുളള 8 ദിവസം കൂടി കേരളത്തില്‍ തുടരാന്‍ കോടതി പ്രത്യേക അനുമതി നല്‍കിയിരിക്കുകയാണ്. യാത്രാനുമതിയിലെ കര്‍ശന വ്യവസ്ഥകളില്‍ ഇളവ് വരുത്തി നല്‍കുന്നതിനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടുതല്‍ ദിവസം കേരളത്തില്‍ തുടര്‍ന്ന് തന്‍റെ മാതാവിനൊപ്പം തുടരാന്‍ അനുവദിച്ചതില്‍ സന്തോഷമുണ്ടെന്ന് മഅദനി പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button