![kidney failure](/wp-content/uploads/2018/11/kidney-failure-.jpg)
ചാലക്കുടി: ഇരു വൃക്കകളും തകരാറിലായ കുന്നംകുളം സ്വദേശിനി സുമനസ്സുകളില്‍ നിന്നും ചികിത്സാ സഹായം തേടുന്നു. സ്റ്റില്‍സി സ്‌കറിയ എന്ന യുവതിയാണ് തന്റെ ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ചികിത്സിക്കാന്‍ പണമില്ലാതെ വലയുന്നത്.
എംബിഎ ബിരുദാന്തര ബിരുദധാരിയായ സ്റ്റില്‍സിക്ക് പഠനം കഴിഞ്ഞയുടന്‍ തന്നെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ലഭിച്ചിരുന്നു. എന്നാല്‍ ഇതിനിടെ ഇരു വൃക്കകളും തകരാറിലായതോടെ ജോലി ഉപേക്ഷിക്കേണ്ടി വന്നു.
സര്‍ക്കാര്‍ സര്‍വീസില്‍ ക്ലാര്‍ക്ക് ആയിരുന്ന സ്റ്റില്‍സിയുടെ അച്ഛന്‍ നേരത്തേ മരിച്ചിരുന്നു. അച്ഛന്റെ പെന്‍ഷന്‍ തുകയിലാണ് യുവതിയും അമ്മയും ഉപജീവനം നടത്തുന്നത്. തൃശൂര്‍ കുന്നംകുളത്തെ വീടു വിറ്റ ശേഷം ഇപ്പോള്‍ ചാലക്കുടിയില്‍ വാടക ഫ്‌ളാറ്റിലാണ് ഇവരുടെ താമസം. സ്റ്റില്‍സിക്ക് വൃക്ക നല്‍കാന്‍ ആളുണ്ടെങ്കിലും ഇരുപതു ലക്ഷം രൂപയോളം വരുന്ന ശസ്ത്രക്രിയാ ചെലവ് നടത്താനുള്ള ശേഷി ഈ കുടുംബത്തിനില്ല. അതേസമയം ജീവിതം തുടരണമെങ്കില്‍ സ്റ്റില്‍സിക്കു വൃക്ക മാറ്റിവച്ചേ മതിയാകൂ.
Post Your Comments