മനുഷ്യ ശരീരത്തിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്ന അവയവങ്ങളിൽ ഒന്നാണ് വൃക്കകൾ. ശരീരത്തിലെ മാലിന്യങ്ങൾ ഫില്‍ട്ടര്‍ ചെയ്യാനുള്ള കഴിവ് വൃക്കകൾക്ക് ഉണ്ട്. മിക്ക ആളുകളിലും വൃക്ക തകരാറുകൾ കണ്ടുവരാറുണ്ട്. മൂത്രത്തിന്റെ അളവ് കുറയുക, കാലുകളിൽ നീര് വയ്ക്കുക, ഛർദ്ദി, ക്ഷീണം എന്നിവ വൃക്ക തകരാറിന്റെ ലക്ഷണങ്ങളായി കണക്കാക്കാറുണ്ട്. വൃക്ക രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
പൊട്ടാസ്യം അധികമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്. പൊട്ടാസ്യത്തിന്റെ തോത് കുറവുള്ള ആപ്പിൾ, പപ്പായ, പേരയ്ക്ക, സ്ട്രോബറി എന്നിവ വൃക്ക രോഗികൾക്ക് കഴിക്കാവുന്നതാണ്. അടുത്തതാണ് ഉപ്പിന്റെ നിയന്ത്രണം. വൃക്ക രോഗത്തിന്റെ ലക്ഷണം ഉള്ളവർ ഉപ്പിന്റെ തോത് നിയന്ത്രിക്കുന്നത് നല്ലതാണ്. പ്രതിദിന ഉപ്പിന്റെ ഉപയോഗം അഞ്ച് ഗ്രാമിലേക്ക് നിയന്ത്രിക്കണം. കൂടാതെ, ഫാസ്റ്റ് ഫുഡ്, മധുര പാനീയങ്ങൾ, ജങ്ക് ഫുഡ് എന്നിവയും ഒഴിവാക്കാം. വേദന സംഹാരികൾ അമിതമായി കഴിക്കുന്നതും മദ്യപാനവും പൂർണമായും ഒഴിവാക്കുക.
Also Read: എംഎൽഎയുടെ പേരിൽ അനധികൃത പണപ്പിരിവ് : രണ്ടുപേർ അറസ്റ്റിൽ
Post Your Comments