Latest NewsNewsLife StyleHealth & Fitness

വൃക്കകൾ അപകടത്തിലാണോയെന്നറിയാം ഈ അഞ്ച് ലക്ഷണങ്ങളിലൂടെ

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ടതാണ് വൃക്കകള്‍. രക്തത്തിലെ മാലിന്യങ്ങള്‍ നീക്കി ശുദ്ധീകരിക്കുന്ന വൃക്ക ഒപ്പം ശരീരത്തിലെ ഇലക്ട്രോലൈറ്റുകളും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കുന്നു. അതുകൊണ്ടുതന്നെ, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുന്നത് ജീവന് തന്നെ ഭീഷണിയാണ്. വൃക്കകളുടെ പ്രവര്‍ത്തനം താളംതെറ്റുന്നത് മുന്‍കൂട്ടി മനസിലാക്കാന്‍ സഹായിക്കുന്ന 5 ലക്ഷണങ്ങള്‍ ഇവയാണ്.

നടുവേദന :- നടുവിന് മുകളിലായി തുടര്‍ച്ചയായി വേദന അനുഭവപ്പെടുന്നെങ്കില്‍ ശ്രദ്ധിക്കുക. ചിലപ്പോള്‍ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിന്റെയോ, വൃക്കയില്‍ കല്ല് ഉണ്ടെന്നതിന്റെയോ ലക്ഷണമാകാം അത്.

പുറത്തെ പാടുകള്‍ :- വൃക്കകളുടെ പ്രവര്‍ത്തനം അപകടത്തിലാകുന്നതിന്റെ സൂചനയാകാം ഇത്. രക്ത ശുദ്ധീകരണ പ്രവര്‍ത്തനം തടസപ്പെടുമ്പോള്‍, ശരീരത്തിലെ സ്രവങ്ങള്‍ പുറംതൊലിയുടെ അടിവശത്ത് അടിഞ്ഞുകൂടുന്നതുകൊണ്ടാണ് പാടുകള്‍ രൂപപ്പെടുന്നത്.

Read Also : റബര്‍ തോട്ടത്തില്‍ യുവാവ് ജീവനൊടുക്കിയ നിലയിൽ : മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

ക്ഷീണം :- വൃക്കകള്‍ നന്നായി പ്രവര്‍ത്തിക്കുമ്പോള്‍ ശരീരത്തില്‍ രൂപപ്പെടുന്ന ഇപിഒ എന്ന ഹോര്‍മോണ്‍, കൂടുതല്‍ രക്തകോശങ്ങള്‍ ഉണ്ടാക്കുകയും, ഓക്‌സിജന്‍ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കുകയും ചെയ്യും. രക്തകോശങ്ങളുടെ കുറവ് ക്ഷീണത്തിനും തളര്‍ച്ചയ്ക്കും കാരണമാകും. പേശികളില്‍ ബലക്കുറവ് ഉണ്ടാക്കുകയും ചെയ്യും.

മൂത്രത്തിലെ നിറവ്യത്യാസം :- മൂത്രത്തിന് കടുംമഞ്ഞനിറമോ ചുവപ്പ് നിറമോ ആയാല്‍ ശ്രദ്ധിക്കുക, നിങ്ങളുടെ വൃക്കകളുടെ പ്രവര്‍ത്തനം സാധാരണഗതിയിലല്ലെന്ന് ഉറപ്പിക്കാം. കൂടാതെ, മൂത്രമൊഴിക്കുമ്പോള്‍ പുകച്ചിലും വേദനയും അനുഭവപ്പെടുന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

രുചിവ്യത്യാസം :- എന്ത് ഭക്ഷണം കഴിച്ചാലും ലോഹങ്ങളുടേത് പോലെയുള്ള രുചി അനുഭവപ്പെടുന്നുണ്ടെങ്കില്‍, അത് വൃക്കകളുടെ പ്രവര്‍ത്തനത്തിലെ തകരാറിനെ സൂചിപ്പിക്കുന്നതാണ്. രക്തത്തിലെ മാലിന്യങ്ങള്‍ ശരീരത്തില്‍ അടിഞ്ഞുകൂടുന്നത് കാരണമാണ് ഇങ്ങനെ അനുഭവപ്പെടുന്നത്.

മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ തുടര്‍ച്ചയായി അനുഭവപ്പെട്ടാല്‍, ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button