കോട്ടയം: ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷനായി ജി.രാമന് നായരെ തിരഞ്ഞെടുത്തു. കമ്മിറ്റി അംഗമായി ഡോ.ജെ.പ്രമീളാദേവിയെയും നോമിനേറ്റ് ചെയ്തതായി പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. പല കെ.പി.സി.സി ഭാരവാഹികള്‍ക്കും ബി.ജെ.പിയിലേക്ക് വരാന്‍ താത്പര്യമുണ്ട്. സ്ഥാനമാനങ്ങള്‍ സംബന്ധിച്ച് തീരുമാനമാകാത്തതിനാല്‍ പേരുകള്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എം.എം.ലോറന്‍സിന്റെ കുടുംബത്തില്‍ ആര്‍ക്ക് വേണമെങ്കിലും ബി.ജെ.പി മെമ്ബർഷിപ്പ് നല്കാന് തയ്യാറാണ്. ലോറന്‍സിന്റെ മകളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടാല്‍ ആ കുടുംബത്തെ ബി.ജെ.പി ഏറ്റെടുക്കും. ശബരിമല വിഷയത്തില്‍ കോടതിയലക്ഷ്യം കാട്ടിയെന്നാരോപിച്ച് സി.പി.എമ്മുകാര്‍ കേസ് കൊടുത്തിരിക്കുകയാണ്. കോടതിയലക്ഷ്യത്തിന്റ പേരില്‍ ഉണ്ടാകുന്ന എന്ത് നടപടിയും നേരിടുമെന്നും ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശബരിമല സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്ത് ശ്രീധരന് പിള്ള പറഞ്ഞു.
Post Your Comments