തൃശൂര്‍ : ഭക്ഷണം കഴിച്ച് പണം ചോദിച്ചപ്പോള്‍ ഹോട്ടല്‍ കത്തിച്ചു. സംഭവത്തില്‍ ക്രിമിനല്‍ കേസ് പ്രതി അറസ്റ്റിലായി. കൈപ്പമംഗലം കണ്ണനാംകുളം ക്ഷേത്രത്തിനടുത്തുള്ള കുടുംബശ്രീയുടെ ചായക്കട കത്തിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചെന്ത്രപ്പിന്നി സ്വദേശിയായ സുരേഷ് ആണ് അറസ്റ്റിലായത്.
ഒക്ടോബര്‍ 5 പുലര്‍ച്ചെയാണ് കുടുംബ ശ്രീയുടെ ചായക്കട കത്തിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ സ്വന്തം വീടിന് പരിസരത്തെ കാട്ടില്‍ നിന്നും പിടിയിലായത്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ഇയാളോട് പണം ആവശ്യപ്പെട്ടതാണ് കട കത്തിക്കാനുള്ള പ്രകോപന കാരണം.
Post Your Comments