
കൊല്ലം: നാടന്‍ പച്ചമുളകിന് പ്രിയമേറുന്നതോടെ മാര്‍ക്കറ്റില്‍ മുളക് വില ഉയരുന്നു. ഒരു കിലോ നാടന്‍ ഉണ്ട മുളകിന് 450 രൂപയാണ് ഇപ്പോഴത്തെ വില. തമിഴ്‌നാട്ടില്‍ നിന്നും എത്തിക്കുന്ന മുളകിനേക്കാള്‍ എരിവ് കൂടുതലായതിനാല്‍ ഇന്നിതിന് ആവശ്യക്കാര്‍ ഏറെയാണ്. കിലോയ്ക്ക് 50 രൂപ നിരക്കിലാണ് നേരത്തേ ഈ മുളക് ലഭിച്ചിരുന്നത്. ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ ഒന്നായ കടയ്ക്കലില്‍ ഉള്‍പ്പെടെ നാടന്‍ മുളക് എത്തുന്നുണ്ട്. എന്നല്‍ 30 രൂപ നല്‍കിയാല്‍ അഞ്ച് മുളക് പോലും തികച്ച് ലഭിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
Post Your Comments