Latest NewsCricket

20-20യിലും ജയം ആവർത്തിച്ച് ഇന്ത്യ

ഇതോടേ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.

കൊൽക്കത്ത : 20-20യിലും ജയം ആവർത്തിച്ച് ഇന്ത്യ. കൊല്‍ക്കത്തയിൽ തുടങ്ങിയ  ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണു വിന്‍ഡീസിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് നേടി. മറുപടി നല്കാൻ ഇറങ്ങിയ ഇന്ത്യ 17.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിൽ 110 റൺസ് വിജയലക്‌ഷ്യം മറികടന്നു. ഇതോടേ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.

ദിനേശ് കാർത്തികിന്റെ (31 റൺസ് ) മികച്ച ബാറ്റിംഗ് മത്സരത്തിൽ നിർണായകമായി. ക്രുനാല്‍ പാണ്ഡ്യയും ( 21 നോട്ടൗട്ട്) മികച്ച സ്കോർ നേടി. രോഹിത് ശര്‍മ(6),ശീഖര്‍ ധവാൻ(3), റിഷഭ് പന്ത്(1), കെ എല്‍ രാഹുൽ(16) എന്നിവരുടെ വിക്കറ്റുകളായിരുന്നു ഇന്ത്യക്ക് നഷ്ടമായത്. ഷായ് ഹോപ്(14), ദിനേശ് രാംദിന്‍(2), ഹെറ്റ്മെയര്‍(10), കീറോണ്‍ പൊള്ളാര്‍ഡ്(14), ഡാരന്‍ ബ്രാവോ(5), റോവ്‌മാന്‍ പവല്‍(4),ഫാബിയന്‍ അലൻ (24), കീമോ പോൾ (15 നോട്ടൗട്ട്) എന്നിവർ ചേർന്ന് വിൻഡീസിനായി 109 റൺസ് സ്വന്തമാക്കി.

https://www.facebook.com/IndianCricketTeam/videos/306386306862071/

സ്കോര്‍ ; വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 109/8, ഇന്ത്യ 17.5 ഓവറില്‍ 110/5.

india

shortlink

Related Articles

Post Your Comments

Related Articles


Back to top button