തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ മാധ്യമങ്ങൾക്ക് വിലക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായാൽ മാധ്യമങ്ങൾക്ക് പ്രവേശനാനുമതി നൽകുമെന്നും അദ്ദേഹം അറിയിച്ചു. ശബരിമലയിൽ നടന്ന സംഘർഷത്തിൽ ഇതുവരെ 3731 പേര് അറസ്റ്റിലായിട്ടുണ്ടെന്നും തുടർന്നും സംഘർഷാവസ്ഥ ഉണ്ടാകാതിരിക്കാനാണ് കൂടുതൽ സുരക്ഷ പോലീസിന്റെ ഭാഗത്തുനിന്ന് ഒരുക്കിയിരിക്കുന്നതെന്നും ഡിജിപി വ്യക്തമാക്കി.
Post Your Comments