
ഹസാരിബാഗ് : സഹപാഠിയെ പ്രണയിച്ച കുറ്റത്തിന് പത്താം ക്ലാസുകാരനെ മർദ്ദിച്ചു കൊലപ്പെടുത്തി. കോര്‍മി സ്വദേശിയായ സുമിത് കുമാര്‍ എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ സഹോദരനുള്‍പ്പടെയുള്ള ബന്ധുക്കള്‍ ചേര്‍ന്നാണ് സുമിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്.
വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതായി വിവരം ലഭിച്ച പോലീസ് ഉടന്‍ സ്ഥലത്തെത്തുകയും സുമിത്തിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനുള്‍പ്പെടെ മൂന്ന് പേര് അറസ്റ്റിലായിട്ടുണ്ട്.
Post Your Comments