സർക്കാരിനെയും ദേവസ്വം ബോർഡിനേയും ഉപയോഗിച്ച് സി.പി.എം ശബരിമലയെയും വിശ്വാസങ്ങളെയും തകർക്കുകയാണെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് കെ. സോമൻ. വിശ്വാസികളുടെ നാമജപത്തിലെ ജനപങ്കാളിത്തം സി.പി.എമ്മിനെ വിളറിപിടിപ്പിച്ചപ്പോൾ ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞു അവരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. ജാതിയും മതവും ഇല്ല എന്ന് പറഞ്ഞവർ തന്നെ ഭക്തജനങ്ങളുടെ നാമജപ യജ്ഞത്തെ സവർണ്ണ സമരം എന്ന് പറയുന്നു. സി.പി.എമ്മിന്റെയും മുഖ്യന്റെയും കപടമുഖമാണ് ഇത് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ശബരിമല സംരക്ഷണ പ്രതിജ്ഞയും പൊതു സമ്മേളനവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.തുടർന്ന് സംസ്ഥാന സമിതി അംഗം അഡ്വ.രൺജീത് ശ്രീനിവാസ് ശബരിമല സംരക്ഷണ പ്രതിജ്ഞചൊല്ലിക്കൊടുത്തു. ബി.ജെ.പി. ജില്ലാ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി ജി.മോഹനൻ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ കെ.ജി.പ്രകാശ്, കെ.പി.സുരേഷ് കുമാർ , ഉഷാ സാബു, രേണുക, , മറ്റു മണ്ഡലം ഭാരവാഹികളായ എൻ.ഡി.കൈലാസ്,ബിന്ദു വിലാസൻ, ജ്യോതി രാജീവ്, സി.പി. മോഹനൻ, മോർച്ച പ്രസിഡണ്ട്മാരായ സുമ ചന്ദ്രബാബു, പദ്മകുമാർ, വരുൺ, മുരളീധരൻ, പ്രതിഭ, സുമിത് എന്നിവരും സംസാരിച്ചു.
Post Your Comments