കയ്റോ:നിസ്സഹായതയുടെ പരിഛേദമായ യമന്‍ ജനതയുടെ യാതനകളുടെ പ്രതീകമായ ഏഴുവയസ്സുകാരി അമാല്‍ ഹുസൈന്‍ ഇനി ഓര്‍മ്മമാത്രം. ടൈലര്‍ ഹിക്സ് എടുത്ത ചിത്രം കഴിഞ്ഞാഴ്ചയാണ് ന്യൂയോര്‍ക്ക് ടൈംസ് പത്രം പ്രസിദ്ധീകരിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഒരു വലിയ പ്രതികരണത്തിന് പ്രേരകമാക്കി ആ കരളലിയിപ്പിക്കുന്ന ചിത്രം. സഹായ വാഗ്ദാനങ്ങളുമായി പലരും അന്വേഷിച്ചെത്തിയപ്പോഴേക്കും വടക്കന്‍ യമനിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ എല്ലും തോലുമായി പട്ടിണി കിടന്ന അമാല്‍ സമാധാനത്തിന്റെ ലോകത്തേക്ക് മടങ്ങിയിരുന്നു.
അമ്മ മറിയം അലിയാണ് അമാല്‍ ഹുസൈനിന്റെ വേര്‍പാട് കണ്ണീരോടെ ലോകത്തെ അറിയിച്ചത്.യമനില്‍ 18 ലക്ഷം കുട്ടികള്‍ പോഷകാഹാരക്കുറവുമൂലം നരകിക്കുന്നതായ് യൂനിസെഫ് മധ്യപൂര്‍വ്വ ദേശ മേധാവി ഗീര്‍ത് കാപ്പലേര്‍ പറഞ്ഞു.യുദ്ധക്കെടുതിയും രോഗവും പോഷകാഹാരക്കുറവുമെല്ലാം 10 മിനിറ്റില്‍ ഒരു കുഞ്ഞിന്റെ ജീവന്‍വീതമാണ് കാര്‍ന്നെടുക്കുന്നതെന്ന് ഐക്യരാഷ്ട്ര സംഘടന സൂചിപ്പിക്കുന്നു.
Post Your Comments