Latest NewsCars

നിര്‍മാണപ്പിഴവ് ; ഇന്ത്യയിൽ ഈ മോഡൽ ബൈക്കുകൾ തിരിച്ചുവിളിച്ച്‌ സുസുക്കി

ഉപഭോക്താക്കളുടെ സുരക്ഷ മാനിച്ചു ബൈക്കുകള്‍ തിരിച്ചുവിളിക്കാനുള്ള സുസുക്കിയുടെ തീരുമാനം ഏറെ ശ്രദ്ധപിടിച്ച്പറ്റുന്നു

നിര്മാണപ്പിഴവ് കണ്ടെത്തിയതിനെ തുടർന്ന് ബൈക്കുകൾ തിരിച്ചുവിളിച്ച്‌ സുസുക്കി. ഇന്ധന പമ്പിലെ ‘ഒ’ റിങ്ങില്‍ തകരാർ കണ്ടെത്തിയതോടെ ഇന്ത്യയില്‍ വിറ്റ GSX-S750, GSX-R1000R മോഡലുകളാണ് കമ്പനി തിരിച്ചു വിളിക്കുക. GSX-S750, GSX-R1000R, വി-സ്‌ട്രോം 650 XT എന്നീ മോഡലുകളെ നേരത്തെ ഇതേ പ്രശ്‌നം കാരണം വിദേശ വിപണികളില്‍‍ കമ്പനി തിരിച്ചുവിളിച്ചിരുന്നു. എന്നാൽ ഇന്ത്യയില്‍ വില്‍‍പനയ്ക്കെത്തിയ വി-സ്‌ട്രോം 650 XT -യില്‍ നിര്‍മ്മാണപ്പിഴവില്ലെന്നു കമ്പനി അറിയിച്ചു.

GSX750

ബൈക്കുകളില്‍‍ ഇന്ധനം ചോരുന്നതിന് ‘ഒ’ റിങ്ങിലെ നിര്‍മ്മാണപ്പിഴവ് കാരണമാകുന്നതിനാല്‍  നിലവിലെ ഡി ശൈലിയുള്ള ‘ഒ’ റിങ്ങുകള്‍ക്ക് പകരം വട്ടത്തിലുള്ള ‘ഒ’ റിങ്ങുകള്‍ സ്ഥാപിച്ച് പ്രശ്‌നം എത്രയുംവേഗം പരിഹരിച്ചു നല്‍കാൻ ആവശ്യമായ നടപടികള്‍‍ സുസുക്കി സ്വീകരിക്കും.  വരും ദിവസങ്ങളിൽ പ്രശ്‌നസാധ്യതയുള്ള GSX-S750, GSX-R1000R ഉടമകളെ സുസുക്കി ഡീലര്‍ഷിപ്പുകള്‍‍ നേരിട്ടു ബന്ധപ്പെടും. 6,928 ബൈക്കുകളെയാണ് അമേരിക്കന്‍‍ വിപണിയില്‍‍ കമ്പനി തിരിച്ചുവിളിച്ചതെങ്കിൽ ഇന്ത്യയില്‍‍ നിര്‍മ്മാണപ്പിഴവുള്ള ബൈക്കുകളുടെ എണ്ണം സുസുക്കി വെളിപ്പെടുത്തിയിട്ടില്ല.

GSXR1000

നേരത്തെ ബൈക്കിന്റെ എഞ്ചിന്‍ കണ്‍ട്രോള്‍‍ മൊഡ്യൂളിൽ പ്രശ്‌നം കണ്ടെത്തിയതിനെ തുടർന്ന് SX-R1000R -നെ ഈ വര്‍ഷമിതു രണ്ടാംതവണയാണ് സുസുക്കി തിരിച്ചുവിളിക്കുന്നത്. ഉപഭോക്താക്കളുടെ സുരക്ഷ മാനിച്ചു ബൈക്കുകള്‍ തിരിച്ചുവിളിക്കാനുള്ള സുസുക്കിയുടെ തീരുമാനം ഏറെ ശ്രദ്ധപിടിച്ച്പറ്റുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button