കൊൽക്കത്ത: ഈ രീതിയില്‍ കളിച്ചാൽ വിരാട് കോഹ്ലി എല്ലാ ബാറ്റിങ് റെക്കോര്‍ഡുകളും തകര്‍ക്കുമെന്ന് മുന്‍ ഇന്ത്യൻ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍. ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍, ഏറ്റവും കൂടുതല്‍ റണ്‍സ് എല്ലാം കോഹ്‌ലിക്ക് നേടാൻ കഴിയുമെന്നും അദ്ദേഹം പറയുകയുണ്ടായി.
ടെസ്റ്റിലും, ഏകദിനത്തിലുമുള്ള ബാറ്റിങ് റെക്കോര്‍ഡുകളെല്ലാം കോഹ്‌ലിക്ക് മുൻപിൽ വഴിമാറും. സച്ചിന്‍ 40 വയസുവരെ കളിച്ച രീതിയില്‍ തന്നെ കോഹ്‌ലിക്കും കളിക്കാൻ കഴിയും. കോഹ്‌ലിയുടെ അഭാവം വെസ്റ്റിന്‍ഡീസിനെതിരായ ടി20 സീരീസില്‍ ഇന്ത്യന്‍ ടീമില്‍ നിഴലിക്കുമെന്നും സുനിൽ ഗാവസ്‌കർ പറയുകയുണ്ടായി.
Post Your Comments