തിരുവനന്തപുരം : റിമോട്ട് മോണിറ്ററിങ്ങ് ക്യാമറ , ഈ ക്യാമറകള്‍ സുമ്മവല്ലാ.. ദിവസം മുഴുവന്‍ രാപകലില്ലാതെ കണ്ണുചിമ്മാതെ ഇവനിരിക്കും. സംസ്ഥാനത്തെ എല്ലാ പോലിസ് സ്റ്റേഷനുകളിലും നിലവില്‍ വരാന്‍ പോകുന്ന റിമോട്ട് മോണിറ്ററിങ്ങ് സംവിധാനം ഇനിമുതല്‍ ലോക്കപ്പ് പീഡനം , പോലീസിന്‍റെ മാന്യമല്ലാത്ത പെരുമാറ്റം എന്നീ ചീത്തപ്പേരുകള്‍ തുടച്ച് നീക്കുവാന്‍ ഒരു പ്രതിവിധിയാമെന്ന വണ്ണം വര്‍ത്തിക്കുമെന്നതില്‍ സംശയമില്ല. പോലീസ് സ്റ്റേഷനിലെ പെരുമാറ്റങ്ങളില്‍ നിരവധി പരാതികളും ആരോപണങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇതിന് ഒരു മറുമരുന്നായിട്ടാണ് റിമോട്ട് മോണിറ്ററിങ്ങ് ക്യാമറകള്‍ സജ്ജീകരിക്കാന്‍ ഒരുങ്ങുന്നത്.
ഇതിന്‍റെ ആദ്യ പടിയെന്ന രീതിയിയില്‍ എറണാകുളം സിറ്റി, റൂറല്‍ പോലീസ് ജില്ലകളിലെ സ്‌റ്റേഷനുകളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി. 274 ക്യാമറകളും മോണിറ്ററിംഗ് സംവിധാനവുമാണ് ഇപ്പോള്‍ അവിടെ ഒരുക്കിയിരിക്കുന്നത്. ഒരു കോടിയിലധികം രൂപ ചെലവഴിച്ചുള്ള രണ്ടാം ഘട്ട പദ്ധതിക്ക് ഇ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെ തലസ്ഥാനത്ത് മ്യൂസിയം പോലീസ് സ്‌റ്റേഷനിലും പരീക്ഷണാടിസ്ഥാനത്തില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
പോലീസ് സ്‌റ്റേഷനില്‍ നടക്കുന്ന സംഭവങ്ങള്‍ അപ്പപ്പോള്‍ ജില്ലാ സംസ്ഥാന പോലീസ് മേധാവികള്‍ക്ക് ഒരേ സമയം നിരീക്ഷിക്കാമെന്നതാണ് റിമോട്ട് മോണിറ്ററിങ് ക്യാമറ സംവിധാനത്തിന്‍റെ പ്രത്യേകത .പോലീസ് സ്‌റ്റേഷനില്‍ നടക്കുന്ന സംഭവങ്ങള്‍ തല്‍സമയം ജില്ലാ സംസ്ഥാന പോലീസ് മേധാവികള്‍ക്ക് ഒരേ സമയം നിരീക്ഷിക്കാമെന്നതാണ് ഈ സംവിധാനത്തിന്‍റെ മെച്ചം.
റിമോട്ട് ക്യാമറകള്‍ സ്ഥാപിക്കുന്നത് കൊണ്ടുളള നേട്ടങ്ങള്‍…
*പോലീസിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക
*മേധാവികളുടെ നിരന്തര ശ്രദ്ധയിലൂടെ സേനാംഗങ്ങളെ ജാഗരൂകരാക്കുക
*പോലീസിന് പ്രവര്‍ത്തന വൈകല്യമുണ്ടായാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇടപെട്ട് പേരുദോഷം ഒഴിവാക്കാം
*അഴിമതിക്കും കൃത്യവിലോപങ്ങള്‍ക്കും അറുതി വരുത്താം
*അകാരണമായ കസ്റ്റഡി ,മര്‍ദനം, മോശമായ പെരുമാറ്റങ്ങള്‍ തുടങ്ങിയവ ഒഴിവാകും
*പതിനഞ്ച് ദിവസം വരെ ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്നതിനാല്‍ ആവശ്യമെങ്കില്‍ ദൃശ്യങ്ങള്‍ തെളിവുകളായി ഉപയോഗിക്കാം.
Post Your Comments