KeralaLatest News

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്ക്ക് നേരെ വധഭീഷണി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയ്ക്ക് നേരെ വധഭീഷണി. ഇതിന്റെ ഭാഗമായി പാര്‍ട്ടി ഓഫീസിലേക്ക് ഭീഷണിക്കത്ത് വന്നിരുന്നുവെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. അതേസസമയം ഡിജിപിക്ക് പരാതി നല്‍കിയിട്ടും പൊലീസ് ഇതിനെ ലാഘവത്തോടെ കാണുന്നുവെന്ന് സുരേന്ദ്രന്‍ വിമര്‍ശിച്ചു.

കൂടാതെ ലുക്ക് ഔട്ട് നോട്ടീസ്, കോടതിയുടെ നോട്ടീസ് എന്നിവ ഇല്ലാതെ നിരപരാധികളായ ഭക്തരുടെ ഫോട്ടോ പ്രസിദ്ധീകരിക്കാന്‍ പൊലീസിന് അധികാരമില്ലെന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ചു. പൊലീസിന്റെ കയ്യേറ്റത്തിന്റെ ഭാഗമായാണ് ശിവദാസന്‍ എന്ന ഭക്തന്‍ മരിച്ചതെന്നും ശബരിമല തീര്‍ത്ഥാടനം അലങ്കോലമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും കെ.സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button