തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കറും മകളും മരിച്ച കാറപകടത്തെപ്പറ്റിയുള്ള കേസ് പുതിയ വഴിത്തിരിവിലേയ്ക്ക്. അപകടത്തില്‍ മരിച്ച ഭാര്യ ലക്ഷ്മിയുടെ മൊഴിയെത്തുടര്‍ന്ന് കേസില്‍ പൊലീസിന് പുതിയതായ അന്വേഷിച്ച് സത്യാവസ്ഥ കണ്ടത്തേണ്ടതുണ്ട്. അപകടം നടക്കുമ്പോള്‍ കാര്‍ ഓടിച്ചത് ബാലഭാസ്‌കര്‍ അല്ലായിരുന്നെന്നും ഡ്രൈവറായിരുന്നെന്നുമാണ് ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. ഇതോടെ, ബാലഭാസ്‌കറാണ് കാറോടിച്ചിരുന്നതെന്ന ഡ്രൈവര്‍ അര്‍ജുന്റെ മൊഴി സംശയത്തിലാകുന്നു. ലക്ഷ്മിയുടെയും അര്‍ജുന്റെയും മൊഴികളിലെ വൈരുദ്ധ്യം പൊലീസ് വിശദമായി അന്വേഷിക്കും. ഇതിനായി അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയവരുടെയും നാട്ടുകാരുടെയും വിശദമായ മൊഴിയെടുക്കും
ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കു നല്‍കിയ മൊഴിയിലാണ് ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ലക്ഷ്മി തിങ്കളാഴ്ചയായിരുന്നു ആശുപത്രി വിട്ടത്. അപകടം നടക്കുമ്പോള്‍ ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ വിശ്രമത്തിലായിരുന്നുവെന്നാണ് ലക്ഷ്മി പറഞ്ഞത്. ലക്ഷ്മിയുടെ മൊഴിപ്രകാരം അപകടസമയത്ത് വാഹനമോടിച്ചിരുന്നത് അര്‍ജുന്‍ ആണ്. ലക്ഷ്മി മകള്‍ തേജസ്വിനിയുമായി മുന്‍സീറ്റില്‍ ഇരുന്നു. ബാലഭാസ്‌കര്‍ പിന്നിലായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ സാധാരണ ബാലഭാസ്‌കര്‍ വാഹനമോടിക്കാറില്ലെന്നും ലക്ഷ്മി മൊഴി നല്‍കി.
എന്നാല്‍ അര്‍ജുന്‍ നേരത്തേ നല്‍കിയ മൊഴി ഇതില്‍നിന്നു വ്യത്യസ്തമായിരുന്നു. അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന അര്‍ജുന്‍ തൃശൂരിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു മൊഴി നല്‍കിയത്. അതനുസരിച്ച്, തൃശൂരില്‍നിന്നുള്ള മടക്കയാത്രയില്‍ കൊല്ലം വരെ മാത്രമേ താന്‍ വാഹനം ഓടിച്ചിരുന്നുള്ളൂ. പിന്നീട് ബാലഭാസ്‌കറാണ് ഓടിച്ചത്. ലക്ഷ്മിയും മകള്‍ തേജസ്വിനിയും മുന്‍സീറ്റിലാണിരുന്നത്. പിന്നിലെ സീറ്റില്‍ വിശ്രമിക്കുകയായിരുന്നു താനെന്നും അര്‍ജുന്‍ മൊഴി നല്‍കി. അപകടത്തില്‍ അര്‍ജുന് ഗുരുതര പരുക്കുണ്ടായിരുന്നില്ല.</p>
<p>ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്ഷനു സമീപം സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. രണ്ടു വയസ്സുകാരിയായ മകള്‍ തേജസ്വിനി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്‌കറിനെ രണ്ടു ശസ്ത്രക്രിയകള്‍ക്കു വിധേയനാക്കിയെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞതോടെ മരണത്തിന് കീഴടങ്ങി.
അപകടത്തിനു ശേഷം ഏതാനും ദിവസത്തിനുള്ളില്‍ത്തന്നെ പൊലീസിന് അര്‍ജുന്റെ മൊഴിയെടുക്കാനായിരുന്നു. ഗുരുതര പരുക്കുകളുമായി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ലക്ഷ്മിയുടെ മൊഴിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ലക്ഷ്മിയുടെയും അര്‍ജുന്റെയും മൊഴികളിലെ വൈരുധ്യം വിശദമായി അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.
Post Your Comments