കൊച്ചി: ശബരിമല വിഷയത്തില്‍ പുന:പരിശോധനാ ഹരജിയുടെ വിധിയെന്തായാലും സമരവുമായി മുന്നോട്ടു പോവുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള. കൊച്ചിയില്‍ നടന്ന ബി.ജെ.പിയുടെ കോര്‍ കമ്മറ്റി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. സമരത്തില്‍ മലയര വിഭാഗം അടക്കമുള്ള വിവിധ സമുദായങ്ങളെ ഒപ്പം കൂട്ടുമെന്നും ശ്രീധരന്‍ പിള്ള അറിയിച്ചു.
സംസ്ഥാന സമിതിക്കു മുന്നോടിയായി കൊച്ചിയില്‍ നടന്ന ബിജെപി കോര്‍ കമ്മിറ്റിയില്‍ ശബരിമല സത്രീ പ്രവേശനമായിരുന്നു മുഖ്യ അജണ്ട. ദേശീയ സെക്രട്ടറി എച്ച് . രാജയുടെ അദ്ധ്യക്ഷതയിലായിരുന്നു ഒരു ദിവസം നീണ്ടു നിന്ന കോര്‍ കമ്മിറ്റി ചര്‍ച്ച. അതേസമയം കോര്‍ കമ്മറ്റി ഐക്യകണ്ഡേനയാണ് രണ്ടാംഘട്ട സമരത്തിനുള്ള തീരുമാനം എടുത്തത്. ഇതേ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള റിവ്യൂ ഹരജികളില്‍ പ്രതികൂല തീര്‍പ്പുണ്ടായാലും സമരവുമായി മുന്നോട്ടു പോകുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ള വ്യക്തമാക്കിയത്.
തന്ത്രി കുടുംബത്തിനും രാജകുടുംബത്തിനും ഒപ്പം മലയരയ വിഭാഗമടക്കമുള്ള സമുദായങ്ങളെയും സമരത്തില്‍ പങ്കാളികളാക്കും. ശബരിമലയെ അപകടമേഖലയായി ചിത്രീകരിച്ച് തകര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. നിലയ്ക്കല്‍ സംഭവം ഒഴിച്ചാല്‍ ശബരിമലയില്‍ എന്തു ക്രമസമാധാന പ്രശ്നമാണ് ഉണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.
രണ്ടാഘട്ട പരിപാടികളോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും എന്‍.ഡി.യെ നടത്തുന്ന രഥയാത്ര നയിക്കാന് ബി.ഡി..ജെ.എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുണ്ടാകുമെന്നും ശ്രീധരന്‍ പിള്ള അറിയിച്ചു.
Post Your Comments