ന്യൂയോര്‍ക്ക്: സൗദിയില്‍ നിന്ന് യുഎസിലേക്ക് കുടിയേറിപ്പാര്‍ത്ത സഹോദരിമാരുടെ മരണത്തില്‍ ദുരൂഹത. മൂന്ന് വര്‍ഷം മുമ്പ് യുഎസില്‍ എത്തി വെര്‍ജീനിയയിലെ ഫെയര്‍ഫാക്സില്‍ താമസിച്ചിരുന്ന താലഫാരിയ(16), റൊതാന ഫാരിയ(22) എന്നിവരുരെ മൃതദേഹങ്ങള്‍ കഴിഞ്ഞ 24 നാണ് ന്യൂയോര്‍ക്കിലെ ഹഡ്സണ്‍ നദിയില്‍ നിന്ന് കണ്ടത്തിയത്. മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്നു തെളിയിക്കാന്‍ പോലീസിനു സാധിച്ചിട്ടില്ല. അരക്കെട്ടും ചെരുപ്പുകളും കൂട്ടിക്കെട്ടി ടേപ്പ് ഒട്ടിച്ച രീതിയിലായിരുന്നു മൃതദേഹം കണ്ടെടുത്തത്.
യുഎസില്‍ രാഷ്ട്രീയ അഭയം ആവശ്യപ്പെട്ട് ഇരുവരും അപേക്ഷ നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തുന്നതിനു ഒരുദിവസം മുമ്പ് സൗദി എംബസിയില്‍ നിന്ന് ഫോണ്‍വിളി എത്തിയിരുന്നതായും ഇവകരുടെ കുടുംബത്തോട് നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടതായും പെണ്‍കുട്ടികളുടെ മാതാവ് പറഞ്ഞു. ഓഗസ്റ്റ് 24 മുതല്‍ പെണ്‍കുട്ടികളെ കാണാനില്ലെന്ന് ഫെയര്‍ഫാക്സിലെ അഭയകേന്ദ്രത്തില്‍ അറിയിച്ചിരുന്നു. തുടര്‍ന്നുള്ള രണ്ടുമാസങ്ങളില്‍ ഇവരെവിടെയായിരുന്നു എന്താണ് സംഭവിച്ചത്
എന്നകാര്യത്തില്‍ യായൊരു വിവരവും ലഭിക്കാത്തതാണ് പോലീസിനെ കുഴക്കിയിരിക്കുന്നത്.
Post Your Comments