Latest NewsKeralaIndia

വൻ സുരക്ഷാ സന്നാഹമൊരുക്കി സർക്കാർ, ഏത് വെല്ലുവിളികളെയും നേരിടാന്‍ തയ്യാറായി പ്രതിരോധതന്ത്രമൊരുക്കി സംഘപരിവാര്‍

കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കരിയ്ക്കാണ് പ്രതിരോധത്തിന്റെ ചുമതല

പത്തനംതിട്ട: ശബരിമല നടതുറക്കാന്‍ ഒരുങ്ങുമ്പോള്‍ വന്‍സുരക്ഷാ സന്നാഹമുറുക്കി പോലീസും സർക്കാരും. എന്നാൽ സര്‍ക്കാര്‍ ഒരുക്കുന്ന എല്ലാ വെല്ലുവിളികളെയും നേരിടാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിക്കഴിഞ്ഞു . സുപ്രീം കോടതി വിധി നടപ്പാക്കുമെന്നും വിശ്വാസികളെ താവളമടിക്കാന്‍ അനുവാദം നല്‍കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടിനെ പരാജയപ്പെടുത്താന്‍ മുന്നിട്ടിറങ്ങാനാണ് ആര്‍.എസ്.എസ് തീരുമാനം .

വിശ്വാസികളെ കേസില്‍ കുടുക്കി ജയിലിലടച്ച് ആത്മവീര്യം തകര്‍ക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നും അതിനെ അതിജീവിക്കാന്‍ ആര്‍.എസ്.എസ് നേരിട്ടിറങ്ങി കൃത്യമായ സംഘടനാ ചട്ടക്കൂടില്‍ നാമജപപ്രതിഷേധവുമായി രംഗത്ത് ഇറങ്ങുമെന്നും ആര്‍.എസ്.എസ് വ്യക്തമാക്കുന്നു. നവംബര്‍ അഞ്ചിന് ആട്ടചിത്തിരയ്ക്ക് നടതുറക്കുമ്പോള്‍ കാസര്‍ഗോഡ്‌ , കണ്ണൂര്‍ , കോഴിക്കോട് , എന്നീ വടക്കന്‍ ജില്ലയിലെ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള കേഡര്‍മാരെ സന്നിധാനത്തെത്തിക്കാനാണ് തീരുമാനം .

കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കരിയ്ക്കാണ് പ്രതിരോധത്തിന്റെ ചുമതല .ആറന്മുള സമരനായകന്‍ കൃഷ്ണന്‍കുട്ടി , ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചര്‍ , വനവാസി വിഭാഗത്തിന്റെ നേതാവ് ആചാര്യ കുഞ്ഞോന്‍ എന്നിവരാണ് സമരം നയിക്കുക . യുവതികള്‍ സന്നിധാനത്തെത്തിയാല്‍ തടയുവാനായി ശശികല ടീച്ചറിന്റെ നേതൃത്വത്തില്‍ ആയിരത്തിലധികം മാളികപ്പുറങ്ങള്‍ ശബരിമലയിലെത്തും .

shortlink

Related Articles

Post Your Comments

Related Articles


Back to top button