തിരുവനന്തപുരം: ശബരിമലയിൽ തീര്‍ത്ഥാടകരെയും പൊലീസിനെയും മാധ്യമ പ്രവര്‍ത്തകരെയും ആക്രമിച്ചവരുടെ ഫോട്ടോ ആല്‍ബത്തിന് പിന്നാലെ വീഡിയോ ആല്‍ബം തയ്യാറാക്കി പൊലീസ്. ആക്രമണങ്ങളുടെ വിശദമായ ദൃശ്യങ്ങളടങ്ങുന്ന ആല്‍ബമാണിത്. ശബരിമലയില്‍ സ്ഥാപിച്ച ക്യാമറകളില്‍ നിന്നുശ്ശ 3600 ദൃശ്യങ്ങളില്‍ നിന്നാണ് ആല്‍ബം തയ്യാറാക്കിയത്. ഇതിനിടെ ആക്രമികള്‍ പലരും ഒളിവില്‍ പോയതിനാല്‍ ഇവരെ പിടികൂടാന്‍ പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്തില്‍ 44 പേരടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിച്ചു.
അക്രമങ്ങളുടെ ദൃശ്യങ്ങള്‍ സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ള ഉന്നതര്‍ക്കും തത്സമയം ലഭിച്ചു. ശബരിമലയില്‍ സ്ഥാപിച്ച 40 ക്യാമറ കെസ് വാന്‍ സോഫ്റ്റ് വെയല്‍ വഴി ഉന്നത ഉദ്യോഗസ്ഥരുടെ കംപ്യൂട്ടറുകളില്‍ ലഭ്യമായിരുന്നു. ആക്രമണ ദൃശ്യങ്ങളില്‍ നിന്ന് രണ്ട് ഘട്ടത്തിലായി 210 വീതമുള്ള ഫോട്ടോകളാണ് ആല്‍ബമാക്കി തിരിച്ചറിയാനായി പൊലീസ് പുറത്ത് വിട്ടത്. ഇതിലെ പലരും നിരവധി കേസുകളില്‍ പ്രതികളും പിടികിട്ടാപ്പുള്ളികളുമാണ്.
Post Your Comments