KeralaLatest News

സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി ഗാന്ധി ചിത്രം മാത്രം

മഹാത്മാ ഗാന്ധിയുടെ ഒ​ഴി​കെ​യു​ള്ള ചി​ത്ര​ങ്ങ​ള്‍ പു​രാ​വ​സ്തു വ​കു​പ്പി​ലേ​ക്ക് കൈ​മാ​റ്റം ചെയ്യണമെന്നും നിർദേശമുണ്ട്

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ ഓ​ഫീസുകളില്‍ രാ​ഷ്ട്ര​പി​താ​വ് മഹാത്മാ ഗാന്ധിയുടെ ചിത്രം മാത്രമേ പ്രദർശിപ്പിക്കാവൂ എന്ന് നിർദേശം. ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ പ​രി​ഷ്കാ​ര വ​കു​പ്പിന്റേതാണ് നിര്‍ദ്ദേശം. മഹാത്മാ ഗാന്ധിയുടെ ഒ​ഴി​കെ​യു​ള്ള ചി​ത്ര​ങ്ങ​ള്‍ പു​രാ​വ​സ്തു വ​കു​പ്പി​ലേ​ക്ക് കൈ​മാ​റ്റം ചെയ്യണമെന്നും നിർദേശമുണ്ട്.

സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ത്തി​ല്‍ സ്ഥാ​പ​ന മേ​ല​ധി​കാ​രി​യു​ടെ പ്ര​വ​ര്‍​ത്ത​ന കാ​ല​യ​ള​വ് തു​ട​ര്‍​ച്ച​യാ​യി എഴുതിവെക്കുന്നതിന് മുൻപ് എ​ല്ലാ മു​ന്‍​ഗാ​മി​ക​ളു​ടേ​യും പേ​ര്, പ്ര​വ​ര്‍​ത്ത​ന കാ​ല​യ​ള​വ് എ​ന്നി​വ കൃ​ത്യ​മാ​യി പ​ട്ടി​ക​യി​ല്‍ ഉ​ണ്ടെ​ന്ന് ഉ​റ​പ്പാക്കണമെന്നും ഏ​തെ​ങ്കി​ലും മ​ഹ​ത് വ്യ​ക്തി​യു​ടെ പേരിലാണ് സ്ഥാപനം അറിയപ്പെടുന്നതെങ്കില്‍ വ​കു​പ്പ് മേ​ല​ധി​കാ​രി​യു​ടെ അ​നു​മ​തി​യോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ട്ടോ ഓ​ഫീ​സി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാവുന്നതാണെന്നും ഉത്തരവിലുണ്ട്

https://www.youtube.com/watch?v=Cqt3zfqsLAA

shortlink

Related Articles

Post Your Comments

Related Articles


Back to top button