ഡമാസ്കസ്: 1,500 മൃതദേഹങ്ങള്‍ അടക്കിയ കുഴിമാടം കണ്ടെത്തി. സിറിയയിലെ റാഖാ നഗരത്തിലാണ് വന്‍ കുഴിമാടം കണ്ടെത്തിയത്. യുഎസ് സേനയുടെ വ്യോമാക്രമണത്തില്‍ മരിച്ച സിവിലിയന്മാരുടെ മൃതദേഹങ്ങളാണ് ഇവയെന്നു മെഡിക്കല്വൃത്തങ്ങള് സൂചിപ്പിച്ചു.
റാഖായിലെ കുഴിമാടങ്ങളില്‍നിന്ന് ഇതുവരെ 4000 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിന്റെ മുന്‍ തലസ്ഥാനമാണു റാഖാ. 2017 വരെ റാഖാ ഐഎസ് ആസ്ഥാനമായിരുന്നു. കുര്‍ദിഷ് സേന ഇവിടം പിടിക്കാന്‍ നടത്തിയ ശ്രമത്തിന് യുഎസ് വ്യോമസേന പിന്തുണ നല്‍കിയിരുന്നു.
Post Your Comments