Latest NewsInternational

എനിക്ക് ഷോക്കടിച്ചു ‘അടിച്ചുപൊളിച്ചു’ മരിച്ചാൽ മതി പരിഹാസത്തോടെ സകോര്‍സ്‌കി പറഞ്ഞു

ഷിക്കാഗോ•ഇരട്ടക്കൊലപാതകം നടത്തിയ പ്രതിക്ക് വൈദ്യുതി കസേരയില്‍ ഇരുത്തി വധശിക്ഷ. അമേരിക്കയിലെ ടെന്നസി സ്വദേശി എഡ്മണ്ട് സകോര്‍സ്‌കി(63) നെയാണ് വ്യാഴാഴ്ച വധശിക്ഷയ്ക്ക് വിധേയമാക്കിയത്. വൈദ്യുതി കസേരയിലിരുന്നുള്ള അതിക്രൂരമായ മരണം ഇയാള്‍ സ്വയം തിരഞ്ഞെടുക്കുക ആയിരുന്നു.

മയക്കുമരുന്ന് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒറ്റപ്പെട്ട പ്രദേശത്ത് രണ്ട് പേരെ എത്തിച്ച്‌ കൊലപ്പെടുത്തിയ കേസിൽ 35 വര്‍ഷങ്ങളായി ജയില്‍ ശിക്ഷ അനുഭവിച്ചുവരികയായിരുന്ന സകോര്‍സ്‌കിയുടെ അപ്പീല്‍ യുഎസ് സുപ്രീം കോടതി നിരസിച്ച സാഹചര്യത്തിലാണ് വധശിക്ഷ നടപ്പിലാക്കിയത്.

തുടർന്ന് ഇഞ്ചക്ഷൻ എന്ന സാദാരണ വധശിക്ഷ രീതിയെ വിട്ട് തനിക്ക് വൈദ്യുതി കസേരയിലിരുന്നുള്ള ക്രൂരമരണം മതി എന്ന ഇയാൾ സ്വയം തീരുമാനിക്കുകയായിരുന്നു. കൂടാതെ പരിഹാസ ചിരിയോടെ ‘അടിച്ചുപൊളിക്കാം’ എന്നാണ് സകോര്‍സ്‌കി വധശിക്ഷയ്ക്ക് മുമ്പായി പറഞ്ഞതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button