ബെയ്ജിങ്: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് 600 കോടി അമേരിക്കന്‍ ഡോളറിന്റെ സാമ്പത്തിക സഹായം നൽകാനൊരുങ്ങി ചൈന. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം. അതേസമയം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ചൈന നടത്തിയിട്ടില്ലെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ പാകിസ്ഥാന്‍ ഐഎംഎഫിനെ സമീപിച്ചിട്ടുണ്ട്. എന്നാൽ ചൈന – പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പദ്ധതി അടക്കമുള്ളവ വിലയിരുത്തിയശേഷമെ സഹായം നല്‍കൂവെന്ന നിലപാടിലാണ് ഐഎംഎഫ്. അതേസമയം ഐഎംഎഫിനെ ആശ്രയിക്കുന്നത് പരാമാവധി കുറയ്ക്കാനാണ് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്റെ ആഗ്രഹം.
Post Your Comments