ന്യൂഡല്‍ഹി: മധ്യപ്രദേശ്, തെലുങ്കാന, മിസോറാം തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായതോടെ 229 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. ഒറ്റഘട്ടമായി ഈ മാസം 28നാണ് വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ ആദ്യപട്ടികയാണ് ബിജെപി പുറത്തിറക്കിയിരിക്കുന്നത്.
മധ്യപ്രദേശില്‍ നിന്ന് 177 പേരും തെലുങ്കാനയില്‍ നിന്ന് 28പേരും മിസോറാമില്‍ നിന്ന് 24 പേരുമാണ് പട്ടികയില്‍പ്പെടുന്നത്. ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ യുടെ അധ്യക്ഷതയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്ക1ടുവിലാണ് സ്ഥാനാര്‍ത്ഥിപ്പട്ടികയായത്. ചത്തീസ്ഗഡില്‍ ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തിരുന്നു.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ തന്റെ പരമ്പരാഗത നിയോജക മണ്ഡലമായ വിദിശയിലെ ബുധ്‌നിയില്‍ നിന്ന് വീണ്ടും ജനവിധി തേടും. അതേസമ.ം സിറ്റിങ് എം.എല്‍.എയും മന്ത്രിയുമായ മായാ സിങ്ങിന് ബിജെപി ടിക്കറ്റ് നിരസിച്ചു.
230 സീറ്റുകളുള്ള മധ്യപ്രദേശില്‍ തുടര്‍ച്ചയായി മൂന്നാംതവണയും ബിജെപി അധികാരത്തിലെത്തുകയായിരുന്നു. 119 സീറ്റുകളുള്ള തെലങ്കാനയില്‍ ഭരണകക്ഷിയായ ടിആര്‍എസ് രണ്ടാമൂഴത്തിനുള്ള ശ്രമത്തിലാണ്. 40 സീറ്റുകളുള്ള മിസോറാമിലാകട്ടെ നിലവില്‍ കോണ്‍ഗ്രസാണ് ഭരിക്കുന്നത്. ഡിസംബര്‍ 11 നാണ് മൂന്ന് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.
Post Your Comments