Latest NewsIndia

സോഷ്യല്‍ മീഡിയ പറയുന്നു, മിസ്റ്റര്‍ പ്രസിഡന്റ് അത് മോദി ജാക്കറ്റല്ല നെഹ്‌റു ജാക്കറ്റാണ്

ഒരു ജാക്കറ്റിന്റെ പിറകേയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ മോദി തനിക്ക് സമ്മാനമായി നല്‍കിയ ജാക്കറ്റണിഞ്ഞ് ട്വിറ്ററിലൂടെ നന്ദി അറിയിച്ചിരുന്നു. മോദി ജാക്കറ്റ് തനിക്ക് നന്നായി ഇണങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ സോഷ്യല്‍മീഡിയ ചാടി വീഴുകയായിരുന്നു.

മോദി സമ്മാനമായി നല്‍കിയത് നെഹ്‌റു ജാക്കറ്റാണെന്നും അതിന് തെറ്റായ പേരു നല്‍കിയെന്നുമാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയില്‍ വന്നപ്പോള്‍ താന്‍ മോദിയുടെ വസ്ത്രധാരണരീതിയെ പുകഴ്ത്തിയിരുന്നു എന്നും പിന്നീട് അദ്ദേഹം എന്റെ അളവിലുള്ള ജാക്കറ്റുകള്‍ സമ്മാനമായി അയച്ചുനല്‍കുകയായിരുന്നെന്നും മൂണ്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. ജാക്കറ്റിട്ട ഫോട്ടോയും മുണ്‍ ജേ ഇന്‍ ഇട്ടിരുന്നു. ദക്ഷിണ കൊറിയയിലും ധരിക്കാന്‍ അനുയോജ്യമായ വസ്ത്രമാണിതെന്നും പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.

അതേസമയം എല്ലാം തന്റേതാണെന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന മോദിയുടെ നടപടിയാണിതെന്നും നെഹ്‌റു ജാക്കറ്റുകളെ അദ്ദേഹം മോദി ജാക്കറ്റാക്കി മാറ്റിയെന്നും ട്വിറ്ററില്‍ വിമര്‍ശനമുയരുകയാണ്. ജാക്കറ്റില്‍ മോദി എന്നെഴുതിയതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. മിസ്റ്റര്‍ പ്രസിഡന്റ് താങ്കള്‍ക്ക് തെറ്റിയിരിക്കുന്നെന്നും ഇത് മോദി ജാക്കറ്റല്ലെന്നും നെഹ്‌റു ജാക്കറ്റാണെന്നും മോദി നെഹ്‌റു അല്ലെന്നുമാണ് ചില ട്വീറ്റുകള്‍.

എന്തായാലും പാവം ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ഈ കോലാഹലം ഒന്നും പ്രതീക്ഷിച്ചല്ല തനിക്ക് കിട്ടിയ സമ്മാനത്തിന് നന്ദിയറിയിച്ചാണ് ട്വിറ്ററില്‍ ഫോട്ടോ ഉള്‍പ്പെടെ ഇട്ടത്. ഇപ്പോള്‍ തന്റെ ട്വീറ്റിനെച്ചൊല്ലി സോഷ്യല്‍മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ അദ്ദേഹം അറിയുന്നുണ്ടോ എന്തോ…

shortlink

Related Articles

Post Your Comments

Related Articles


Back to top button