തിരുവനന്തപുരം•ശബരിമലയിലേക്കുള്ള മാര്‍ഗമദ്ധ്യേ മരിച്ച നിലയില്‍ കണ്ടെത്തിയ അയ്യപ്പഭക്തന്‍ ശിവദാസന്റെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍.
ശിവദാസന്റെ വീരബലിദാനം അയ്യപ്പധർമ്മം നിലനിൽക്കുന്നിടത്തോളം കാലം ഓർമ്മിക്കപ്പെടുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
ഇനിയും പിണറായി കോപ്പുകൂട്ടുന്നുണ്ട് വിശ്വാസികളെ കൊന്നൊടുക്കാൻ. അഞ്ചാംതീയതി നടതുറക്കുമ്പേൾ ഇതും ഇതിലപ്പുറവും പിണറായിയുടെ പോലീസ് ചെയ്യും. ആയിരങ്ങളെ ഇല്ലാതാക്കിയാലും പിണറായി വിജയന്റെ ഉള്ളിലിരിപ്പ് നടക്കാൻ പോകുന്നില്ലെന്നും കെ.സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പന്തളം സ്വദേശിയായ ശിവദാസന്റെ മരണം പോലീസ് നടപടിക്കിടെയാണെന്നാണ് ബി.ജെ.പിയും ആര്‍.എസ്.എസും ആരോപിക്കുന്നത്. എന്നാല്‍ അപകടമരണമാണെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിശദീകരണം. കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടക്കവേയാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹം 19 ന് സന്നിധാനത്ത് നിന്ന് വീട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
കെ.സുരേന്ദ്രന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
ഈ കൊലയ്ക്കുത്തരവാദി പിണറായി വിജയനാണ്. അയ്യപ്പധർമ്മം കാക്കാൻ ബലിദാനിയായ ശ്രീ ശിവദാസ്, അങ്ങയുടെ വീരബലിദാനം അയ്യപ്പധർമ്മം നിലനിൽക്കുന്നിടത്തോളം കാലം ഓർമ്മിക്കപ്പെടും. ഇനിയും പിണറായി കോപ്പുകൂട്ടുന്നുണ്ട് വിശ്വാസികളെ കൊന്നൊടുക്കാൻ. അഞ്ചാംതീയതി നടതുറക്കുമ്പേൾ ഇതും ഇതിലപ്പുറവും പിണറായിയുടെ പോലീസ് ചെയ്യും. ആയിരങ്ങളെ ഇല്ലാതാക്കിയാലും പിണറായി വിജയന്റെ ഉള്ളിലിരിപ്പ് നടക്കാൻ പോകുന്നില്ല.
Post Your Comments