ഭുവനേശ്വര്‍: മണ്‍സൂണ്‍ കഴിഞ്ഞതിന് തൊട്ടുപിന്നാലെ വരള്‍ച്ചയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെത്തുന്നു. ഒഡീഷയില്‍ സര്‍ക്കാര്‍ ഒമ്പത് ജില്ലകളിലാണ് വരള്‍ച്ച പ്രഖ്യാപിച്ചിരിക്കുന്നത്.
ബാഗഗഡ്, ബോള്‍ഗാംഗിര്‍, ദെയൊഗാര്‍, ജാര്‍സുഗുഡ, കാലാഹണ്ടി, നബാരംഗ്പുര്‍, നുപദ, സംബാല്‍പുര്‍, സുന്ദര്‍ഗഡ് എന്നീ ഒമ്പത് ജില്ലകളിലെ 23,3173.8 ഹെക്ടര്‍ ഭൂമിയാണ് വരള്‍ച്ച ബാധിതപ്രദേശങ്ങളുടെ പട്ടികയില്‍പ്പെടുന്നത്.
അന്തരീക്ഷത്തിലെ ഈര്‍പ്പനില കാരണം 33 ശതമാനവും അതിനു മുകളിലുമാണ ് ഈ മേഖലകളില്‍ കൃഷിനാശമുണ്ടായിരിക്കുന്നത്. സ്‌പെഷ്യല്‍ റിലീഫ് കമ്മീഷണറുടെ ഓഫീസ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട മേഖലകളില്‍ കര്‍ഷകര്‍ക്കുണ്ടായ ദുരിതം കണക്കാക്കാന്‍ അതത് മേഖലകളിലെ ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
സംസ്ഥാനത്തെ വരള്‍ച്ച നിരീക്ഷണ സെല്‍ (എസ്ഡിഎംസി) സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. രള്‍ച്ചാ മാനേജ്‌മെന്റിന്റെ വിവിധ മാനദണ്ഡങ്ങള്‍ പഠിച്ചാണ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്. ബൊലാംഗിര്‍, സുന്ദര്‍ഗഡ് ജില്ലകളില്‍ മഴക്കുറവ് 39 ശതമാനത്തില്‍നിന്ന് 59 ശതമാനമായതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. മറ്റ് 12 ജില്ലകളിലെ 30 ബ്ലോക്കുകളില്‍ 19 മുതല്‍ 39 ശതമാനം വരെ മഴക്കുറവുണ്ട്. അതേസമയം 19 ജില്ലകളില്‍ 100 ബ്ലോക്കുകള്‍ കഴിഞ്ഞ കുറെ ആഴ്ച്ചകളായി വരള്‍ച്ചയിലാണ്
Post Your Comments