KeralaLatest News

മണ്‍വിള തീപിടിത്തം: സമഗ്ര അന്വേഷണം നടത്തും

തിരുവനന്തപുരം•മണ്‍വിളയിലെ പ്ലാസ്റ്റിക് യൂണിറ്റില്‍ ഉണ്ടായ തീപിടിത്തത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. അപകടസ്ഥലം സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വ്യവസായകേന്ദ്രങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് വകുപ്പ് പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും.

വകുപ്പുതല അന്വേഷണത്തിനുപുറമേ, വിശദമായി പരിശോധിച്ച് സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിക്കും. അപകടത്തിലൂടെ വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഫയര്‍ഫോഴ്‌സിന്റെ സഹായവും ഇടപെടലുംകൊണ്ട് മറ്റു കെട്ടിടങ്ങളിലേക്കും സമീപപ്രദേശങ്ങളിലേക്കും തീ വ്യാപിക്കുന്നത് തടയാനായി. വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഇന്‍ഡസ്ട്രീസ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് സമഗ്രമായി പരിശോധിക്കും. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെ തീപിടിത്തമുണ്ടായതായി മനസിലാക്കുന്നു. അപ്പോള്‍ തന്നെ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതായിരുന്നു.

വ്യവസായരംഗത്ത് ഇത്തരം അപകടങ്ങളുണ്ടാകാതിരിക്കാന്‍ എല്ലാ വ്യവസായികളും സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ജാഗ്രത പാലിക്കുകയും വേണം. സുരക്ഷാസംവിധാനങ്ങള്‍ എല്ലായിടത്തും ഉറപ്പാക്കണം. എല്ലാ വ്യവസായപാര്‍ക്കുകളിലും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. ഇതെല്ലാം പരിശോധിച്ച് വ്യവസായ പാര്‍ക്കുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തീപിടിത്തമുണ്ടായ കെട്ടിടം നിരീക്ഷിച്ച ശേഷം സമീപപ്രദേശങ്ങളിലുള്ളവരോടും ജീവനക്കാരോടും അദ്ദേഹം ആശയവിനിമയം നടത്തി. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button