Latest NewsIndia

കാര്‍ത്തി ചിദംബരത്തിന് വിദേശയാത്രാനുമതി സുപ്രീം കോടതി നിഷേധിച്ചു

നിങ്ങളുടെ വിദേശ യാത്രയല്ല കോടതിയുടെ മുന്നിലുള്ള നാളത്തെ പ്രധാന വിഷയം

ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്സിസ് കേസില്‍ അന്വേഷണം നടക്കവേ കാര്‍ത്തി ചിദംബരത്തിന്റെ വിദേശയാത്രാനുമതി സുപ്രീം കോടതി നിഷേധിച്ചു. നവംബര്‍ മൂന്ന് മുതല്‍ ഇറ്റലി,​ ഓസ്ട്രേലിയ,​ യു.കെ എന്നിവിടങ്ങളിലേക്ക് പോകാന്‍ അനുമതി തേടിയാണ് കാര്‍ത്തി ചിദംബരം സുപ്രീം കോടതിയെ സമീപിച്ചത്. എല്ലാ ജഡ്ജിമാര്‍ക്കും കൈകാര്യം ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ജോലി ഉണ്ട്’. കാര്‍ത്തി ചിദംബരത്തിന്റെ വിദേശ യാത്രയല്ല കോടതിയുടെ മുന്നിലുള്ള നാളത്തെ പ്രധാന വിഷയം’ ​​ കേസ് പരിഗണിക്കവെ ചീഫ് ജസ്‌റ്റിസ് രഞ്ചന്‍ ഗോഗോയിയുടെ പരാമര്‍ശം ഇപ്രകാരമായിരുന്നു.

എയര്‍സെല്‍-മാക്സിസ് കേസില്‍ കാര്‍ത്തി ചിദംബരത്തിന്റെ പേരില്‍ സി.ബി.ഐ അന്വേഷണം നടക്കുകയാണ്. പി.ചിദംബരം ധനകാര്യമന്ത്രിയായിരിക്കെ നടന്ന അഴിമതിയില്‍ കാര്‍ത്തിയും മുഖ്യ പ്രതിയാണ്.എന്നാല്‍ ആ‌ഴ്ചയില്‍ ഒരിക്കല്‍ മാത്രം യു.കെ,​ ഫ്രാന്‍സ്,​അമേരിക്ക എന്നിവിടങ്ങളിലേക്ക് പോകാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button