ബെംഗളൂരു: 2019 ലെ പൊതുതെരഞ്ഞടുപ്പിലെ പ്രധാനമന്ത്രി ആരായിരിക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ പൊളിറ്റിക്കല്‍ ഡിജിറ്റല്‍ സര്‍വേ വെളിപ്പെടുത്തുന്നു .
ഡെയ്ലി ഹണ്ട്, നീല്‍സണ്‍ ഇന്ത്യയുമായി ചേര്‍ന്ന് നടത്തിയ രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ പൊളിറ്റിക്കള്‍ സര്‍വ്വേയായ ട്രസ്റ്റ് ഓഫ് നേഷനിലാണ് 2019 ലും മോദി തന്നെ നേതാവ് എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. 50 ലക്ഷത്തിലേറെ ആളുകളാണ് സര്‍വേയില്‍ പങ്കെടുത്തത്. രാജ്യത്തെ അമ്പത് ശതമാനത്തിലേറെ ആളുകളും മോദിയുടെ ഭരണത്തുടര്‍ച്ചയിലും അദ്ദേഹം ഇന്ത്യയ്ക്ക് മികച്ച ഭാവിയും നല്‍കുമെന്ന് വിശ്വസിക്കുന്നു.
ഇന്ത്യയിലെ നമ്പര്‍ വണ്‍ പ്രാദേശിക വാര്‍ത്ത ആപ്ലിക്കേഷനായ ഡയ്ലി ഹണ്ട് നടത്തിയ പ്രീ-പോള്‍ സര്‍വ്വെ ട്രസ്റ്റ് ഓഫ് നേഷന്റെ (രാജ്യത്തിന്റെ വിശ്വസം) ഫലം ആദ്യ ഫലങ്ങളാണ് ഇന്ന് പുറത്തു വിട്ടത്. നീല്‍സണ്‍ ഇന്ത്യയുമായി ചേര്‍ന്ന് ഡെയ്ലി ഹണ്ട് നടത്തിയ ഈ സര്‍വ്വേയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 54 ലക്ഷം പേര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. രാജ്യത്തെ വോട്ടര്‍മാരുടെ വികാരം മനസ്സിലാക്കിയ ഈ സര്‍വ്വേയില്‍ ചെറിയ ഗ്രാമങ്ങള്‍ മുതല്‍ മെട്രോ സിറ്റികളില്‍ വരേയുള്ള ജനങ്ങള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി.
ട്രസ്റ്റ് ഓഫ് ദി നേഷന്‍. ഡെയ്ലിഹണ്ടും നീല്‍സന്‍ ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യയിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് അഭിപ്രായ സര്‍വ്വേ. ഇംഗ്ലീഷ്, ഹിന്ദി, തെലുഗു, കന്നഡ, ബംഗ്ല, ഗുജറാത്തി, മറാത്തി, തമിഴ്, മലയാളം, ഒറിയ ഉള്‍പ്പടെ പത്തു ഭാഷകളില്‍ നടന്ന അഭിപ്രായ സര്‍വ്വേയ്ക്ക് രാജ്യത്തെ ഏറ്റവും പ്രചാരമേറിയ ബഹുഭാഷാ വാര്‍ത്താ ആപ്പായ ഡെയ്ലിഹണ്ടാണ് നേതൃത്വം നല്‍കിയത്.
ശേഷം അഭിപ്രായ സര്‍വ്വേയില്‍ ശേഖരിച്ച വിവരങ്ങള്‍ നീല്‍സന്‍ ഇന്ത്യയ്ക്ക് ഡെയ്ലിഹണ്ട് കൈമാറി. അഭിപ്രായ സര്‍വ്വേകള്‍ക്ക് നിശ്ചയിച്ചിട്ടുള്ള രാജ്യാന്തര മാനദണ്ഡങ്ങള്‍ പാലിച്ചാണ് നീല്‍സന്‍ ഇന്ത്യ, ട്രസ്റ്റ് ഓഫ് ദി നേഷന്‍ സര്‍വ്വേ വിവരങ്ങള്‍ വിലയിരുത്തി ഫലങ്ങള്‍ പുറത്തുവിടുന്നത്. ഡെയ്ലിഹണ്ട് ട്രസ്റ്റ് ഓഫ് ദി നേഷന്‍ സര്‍വ്വേയില്‍ പ്രായ, ലിംഗഭേദമന്യേ വന്‍ പങ്കാളിത്തമാണ് ഓണ്‍ലൈന്‍ ലോകം കുറിച്ചത്. ഒന്നിലധികം അഭിപ്രായങ്ങള്‍ രേഖപ്പെടുത്താവുന്ന പത്തു മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യ ഘടനയാണ് അഭിപ്രായ സര്‍വ്വേയ്ക്കായി ഡെയ്ലിഹണ്ട് ആവിഷ്‌കരിച്ചത്.
ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും നിലനില്‍ക്കുന്ന ട്രെന്റ് പരിശോധിച്ചാല്‍ ഇക്കാര്യങ്ങളാണ് വ്യക്തമാകുന്നത്. പൊതുവേ കര്‍ണാടക ഒഴിച്ചുള്ള മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മോദിയില്‍ നിന്നും അകലം പാലിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. തമിഴ്നാട്ടിലും സ്ഥിതി വ്യത്യസ്തമല്ല.
മധ്യപ്രദേശ്, രാജസ്ഥാന്‍, ചണ്ഡീഗഡ് എന്നിങ്ങനെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ തെലുങ്കാന ഒഴിച്ചുള്ള എല്ലായിടത്തും മോദി അനുകൂല തരംഗങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അഴിമതിയാണ് എല്ലാവരും ഉയര്‍ത്തുന്ന ചോദ്യം. അതേസമയം അഴിമതി വിരുദ്ധന്‍ എന്ന നിലയില്‍ രാഹുല്‍ ഗാന്ധിയെക്കാള്‍ ജനങ്ങള്‍ പരിഗണിക്കുന്നത് എഎപി നേതാവ് അരവിന്ദ് കെജരിവാളിനെയാണ്.
രാജ്യം ഭരിക്കാന്‍ മോദി പ്രാപ്തനാണെന്ന് 62 ശതമാനം പേര്‍ വിശ്വസിക്കുന്നു. അതേസമയം രാഹുല്‍ ഗാന്ധിയില്‍ 17 ശതമാനം പേരും അരവിന്ദ് കെജരിവാളില്‍ 8ശതമാനം പേരും, അഖിലേഷ് യാദവില്‍ 3 ശതമാനം പേരും മായവതിയില്‍ 2ശതമാനം പേരും വിശ്വാസമര്‍പ്പിക്കുന്നു.
Post Your Comments