Latest NewsKerala

ക്രിക്കറ്റ് ആവേശത്തിൽ അനന്തപുരി

തിരുവനന്തപുരം: തലസ്ഥാനനാഗരിയിൽ ക്രിക്കറ്റ് മാമാങ്കം. ഇന്ത്യ- വിന്‍ഡീസ് അവസാന ഏകദിനം ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേ്ഡിയത്തില്‍ നടക്കും. ക‍ഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡിനെതിരെ നേടിയ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇന്നിറങ്ങുക. ഇന്നത്തെ മത്സരം ജയിച്ചാല്‍ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാകും. അതേ സമയം പരമ്പര കൈവിടാതിരിക്കാനുറച്ചാണ് വിന്‍ഡീസും ഇറങ്ങുക.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്‍റെ ചരിത്രത്തിലെ ആദ്യ രാജ്യാന്തര ഏകദിനത്തിനാണ് ആരാധകര്‍ ഇന്ന് സാക്ഷിയാവുക.

ഇന്നലെ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയ ഇന്ത്യന്‍ ടീം പരമ്പര നേടാനാകുമെന്ന പ്രതീക്ഷയിലാണ്. ക‍ഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡിനെതിരെ നേടിയ 20-20 ജയം ടീമിന് ആത്മവിശ്വാസവും നല്‍കുന്നു. മികച്ച ഔട്ട്ഫീല്‍ഡാണ് പിച്ചിലെന്ന് ഇന്ത്യന്‍ ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍ വ്യക്തമാക്കി. ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ ടോസ് നേടുന്ന ടീം ബാറ്റിംഗാകും തിരഞ്ഞെടുക്കുക. ആദ്യ ബാറ്റ് ചെയ്യുന്ന ടീം 300 റണ്‍സില്‍ പുറത്തെടുക്കുമെന്നാണ് വിലയിരുത്തലപ്പെടുന്നതും. ഇരു ടീമുകള്‍ക്കും പരമ്ബര നഷ്ടമാകാതിരിക്കാന്‍ ജയം അനിവാര്യമാണ്.

അഞ്ച് കളികളുടെ പരമ്ബരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. നായകന്‍ ജയ്സണ്‍ ഹോള്‍ഡറിന്‍റെ കീ‍ഴില്‍ ഗ്രീന്‍ഫീല്‍ഡില്‍ മികച്ച മത്സരം തന്നെ കാ‍ഴ്ച വെക്കാനാകുമെന്ന പ്രതീക്ഷയിലാണ് വിന്‍ഡീസ് ടീം.
അതേസമയം ഇന്നത്തെ മത്സരം ജയിച്ച്‌ പരമ്ബര നേടാനായാല്‍ അത് വിന്‍ഡീസിനോടുള്ള മധുരപ്രതികാരം കൂടിയാണ് ടീം ഇന്ത്യയ്ക്ക്. 1988ല്‍ തിരുവനന്തപുരം യൂണിവേ‍ഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയെ 9വിക്കറ്റിന് തോല്‍പ്പിച്ചായിരുന്നു വിന്‍ഡീസ് പരമ്ബര സ്വന്തമാക്കിയത്.

ഇന്ന് ഉച്ചക്ക് ഒന്നരക്കാണ് മത്സരം,കളിയോടനുബന്ധിച്ച്‌ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സ്റ്റേഡിയം പൂര്‍ണമായും പൊലീസിന്‍റെ നിയന്ത്രണത്തിലുമാണ്. ട്രാഫിക് നിയന്ത്രണവും കര്‍ശനമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button