Latest NewsJobs & Vacancies

ആരോഗ്യവകുപ്പിന് കീഴില്‍ ക്ലിനിക്കല്‍ സെെക്കോളജിസ്റ്റ് നിയമനം ; ശമ്പളം 39 , 500 പ്ലസ് 2000 യാത്രാബത്ത

ആരോഗ്യവകുപ്പിന്‍റെ കീഴില്‍ ഇടുക്കി ജില്ലാ മാനസികാരോഗ്യ പരിപാടിയില്‍ സ്‌കൂള്‍ മെന്റല്‍ഹെല്‍ത്ത് പ്രോഗ്രം പരിപാടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് ക്ലിനിക്കല്‍ സെെക്കോളജിസ്റ്റിനെ തേടുന്നു. സ്ത്രീകള്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ സാധിക്കുക. പ്രായം 40 വയസ് കവിയരുത്. കരാര്‍ അടിസ്ഥാനത്തിലാവും നിയമനം നടത്തുക. ശമ്പളം 39,500 രൂപയായിരിക്കും. ഇതിന് പുറമേ യാത്രാ ബത്തയായി 2000 രൂപയും നല്‍കും. ആര്‍.സി.ഐ രജിസ്‌ട്രേഷനോടുകൂടിയ ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഫില്‍/ പി.ജി.ഡി.സി.പി (എംഫില്‍, സിഐ സൈക്കോളജി/ ആര്‍.സി.ഐ രജിസ്‌ട്രേഷനോടുകൂടിയ പി.ജി.ഡി.സി.പി) ആണ് തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യതയായി പരിഗണിക്കുന്നത്.

അപേക്ഷയോടൊപ്പം യോഗ്യത, വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നേരിട്ടോ തപാലിലോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പൈനാവ്, ഇടുക്കി എന്ന വിലാസത്തില്‍ നവംബര്‍ 12ന് മുമ്പായി അപേക്ഷിക്കണം . കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9496886418 (നോഡല്‍ ഓഫീസര്‍). വൈകിവരുന്ന അപേക്ഷകള്‍ നിരുപാധികം നിരസിക്കപ്പെടും .അഭിമുഖം നടത്തുന്ന
തിയതി വരും ദിവസങ്ങളില്‍ അറിയിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button