കാലിഫോര്‍ണിയ യോസ്മിറ്റെ ദേശീയോദ്യാനത്തിലെ ടാഫ്റ്റ് പോയിന്റില്‍ നില്‍ക്കുമ്പോഴാണ് പ്രകൃതിയുടെ മനോഹാരിതയില്‍ അതീവ ഹൃദ്യമായ ഒരു ചിത്രം ഫോട്ടോഗ്രാഫറായ മാത്യു ഡിപ്പെലിന് ലഭിച്ചത്. ദൂരെ കിഴക്കാംതൂക്കായ മലഞ്ചെരുവില്‍ ഒരു കാമുകൻ, തന്റെ പ്രണയിനിയോട് വിവാഹാഭ്യർത്ഥന നടത്തുന്ന ചിത്രമായിരുന്നു അത്. ഒകേ്ടാബര്‍ ആറിനാണ് ഈ ചിത്രം മാത്യു പകര്‍ത്തുന്നത്. അന്ന് മുതൽ ഇരുവരും ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു മാത്യു.
ഒടുവിലാണ് ഇവരെ കണ്ടെത്തുന്നതിനായി ട്വിറ്ററിന്റെ സഹായം മാത്യു തേടിയത്.ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് ഇവരെ കണ്ടുപിടിക്കാന്‍ സഹായിക്കണമെന്നാണ് ഇദ്ദേഹം അഭ്യര്‍ഥിച്ചത്. ട്വിറ്ററില്‍ ഒരു ലക്ഷത്തിലധികം തവണ റിട്വീറ്റ് ചെയ്യപ്പെടുകയും ഫെയ്‌സ്ബുക്കില്‍ 15000 ലധികം തവണ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു. ഒടുവില്‍ കമിതാക്കളെ താന്‍ കണ്ടെത്തിയെന്നറിയിച്ച് മാത്യൂ ഡിപ്പെല്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ചാര്‍ലി ബിയറും അദേഹത്തിന്റെ പ്രതിശ്രുത വധു മെലിസ്സയുമായിരുന്നു ആ കമിതാക്കള്‍. ഒരു പ്രാദേശിക വാര്‍ത്താ മാധ്യമത്തിന്റെ ഇന്‍സ്റ്റഗ്രാം പേജ് സന്ദര്‍ശിക്കുമ്പോഴാണ് തങ്ങളുടെ ചിത്രങ്ങൾ വൈറലായതായി ഇരുവരും മനസിലാക്കിയത്.
Post Your Comments