കാട്ടാക്കട : സ്കൂളിൽ കടന്നു കയറി 3ആം ക്ലാസ് വിദ്യാർഥിനിയുടെ കാട്ടാക്കട പൂവച്ചല്‍ യു പി സ്കൂളില്‍ ചൊവാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം നടന്നത്. വൈകുന്നേരം വീട്ടിലെത്തിയ കുട്ടിയുടെ കാതില്‍ കമ്മല്‍ കാണാതായതോടെയാണ് രക്ഷിതാക്കള്‍ വിവരം അറിയുന്നത്.
സ്കൂളിൽ കടന്ന സ്ത്രീ കുട്ടിയെസമീപിച്ച് തന്നെ അമ്മ പറഞ്ഞു വിട്ടതാണെന്നും കമ്മൽ കൊടുത്ത് വിടാൻ പറയുകയുമായിരുന്നു. ഇതുകേട്ട കുട്ടി കമ്മൽ കൊടുക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ സ്ത്രീയെക്കുിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. സ്കൂളിനകത്തേക്ക് അപരിചിതര്‍ക്ക് കടന്നു വരാന്‍ സാധിച്ചത് രക്ഷിതാക്കള്‍ക്ക് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
Post Your Comments