ഷാര്‍ജ: ലോകത്തെ മൂന്നാമത്തെ പുസ്തകമേളയായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഇന്ന് തുടക്കം. പുസ്തക മേള ഇന്ന് ഷാര്‍ജ എക്സ്പോ സെന്ററില്‍ ഷാര്‍ജ ഭരണാധികാരി ഷെയ്ക്ക് സുല്‍ത്താന്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്യും. പത്തു ദിവസം നീണ്ടു നില്ക്കുന്ന പുസ്തക മേളയില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള പ്രമുഖ പ്രസാധകര് പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ ജനസാന്നിധ്യമാണ് മേളയില്‍ ഉടനീളം ഉണ്ടായിരുന്നത്. കേരളത്തില്‍നിന്ന് പ്രമുഖരായ എല്ലാ പ്രസാധകരും തങ്ങളുടെ സ്റ്റാളുകളും ആയി ഇത്തവണയും പുസ്തകമേളയില്‍ പങ്കെടുക്കുന്നുണ്ട്. ഡിസി ബുക്സ്, മാതൃഭൂമി, ചിന്ത, ഒലിവ്, സൈകതം, പ്രഭാത് ബുക്ക് ഹൗസ്, , കൈരളി, ശാസ്ത്രസാഹിത്യ പരിഷിത്ത് തുടങ്ങിയ പ്രസാധകരുടെ സാറ്റാളുകളാണ് കേരളത്തില്‍ നിന്നുള്ളത്.
Post Your Comments