Latest NewsCricket

ടീമിൽനിന്ന് ധോണിയെ പുറത്താക്കിയതിൽ അദ്ഭുതമില്ല; വിമർശനവുമായി ഗാംഗുലി

കൊൽക്കത്ത: മഹേന്ദ്രസിങ് ധോണിയ്‌ക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഇന്ത്യയുടെ ട്വന്റി20 ടീമിൽനിന്ന് ധോണിയെ പുറത്താക്കിയതിൽ അദ്ഭുതപ്പെടാനില്ലെന്നും ധോണിയുടെ പ്രകടനം തീർത്തും മോശമായതുകൊണ്ടാണ് അദ്ദേഹത്തെ പുറത്താക്കിയതെന്നുമായിരുന്നു ഗാംഗുലിയുടെ വിമർശനം. അടുത്ത ട്വന്റി20 ലോകകപ്പ് ലക്ഷ്യമിട്ട് ടീമിനെ രൂപപ്പെടുത്തുമ്പോൾ അതിൽ ധോണിക്ക് പ്രത്യേകിച്ച് പങ്കൊന്നും വഹിക്കാനില്ലെന്നും ഗാംഗുലി പറയുകയുണ്ടായി.

അതേസമയം, 2019 ഏകദിന ലോകകപ്പിൽ ധോണിയുടെ സേവനം ഉപയോഗിക്കാൻ തീരുമാനിച്ചതിനെക്കുറിച്ചും ഗാംഗുലി പ്രതികരിക്കുകയുണ്ടായി. ഏകദിന ലോകകപ്പിൽ വിക്കറ്റ് കീപ്പറായി മഹേന്ദ്രസിങ് ധോണിയെത്തന്നെ സിലക്ടർമാർ നിയമിച്ച സാഹചര്യത്തിൽ, അദ്ദേഹത്തിന് ആവശ്യത്തിന് മൽസര പരിചയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്ന പതിവ് ധോണിക്കില്ല. വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ചാം ഏകദിനത്തിനുശേഷം ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലും അതിനുശേഷം ന്യൂസീലൻഡിനെതിരെയുള്ള ഏകദിന പരമ്പരയിലുമാണ് ധോണി പിന്നെ കളിക്കാനിറങ്ങുന്നത് . ഈ പരമ്പരകൾക്കിടയിൽ വലിയ ഇടവേള വരുന്നതും പ്രതികൂലമായി ബാധിച്ചേക്കാമെന്നും ഗാംഗുലി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button