ശബരിമല: മണ്ഡലകാല പൂജകള്‍ക്കായ് നടതുറക്കാനിരിക്കെ പ്രളയം തകര്‍ത്ത പമ്പയിലെ മാലിന്യ സംസ്‌കരണം വെല്ലുവിളി സൃഷ്ടിക്കുകയാണ്. ചെറിയാനവട്ടത്തെ മാലിന്യ സംസ്‌കരണശാലയും ഇന്‍സിനറേറ്ററും വെള്ളപ്പൊക്കത്തില്‍ തകര്‍ന്നിരുന്നു. ശുചിമുറി മാലിന്യങ്ങള്‍ ചെറിയാനവട്ടത്തെ മാലിന്യ സംസ്‌കരണ ശാലയില്‍ എത്തിക്കുന്നതിനു സ്ഥാപിച്ചിരുന്ന പൈപ്പ് ലൈന്‍ പ്രളയത്തില്‍ പൂര്‍ണമായും നശിച്ചു.ഇതിനു പകരം പുതിയ പൈപ്പ് ഇടുന്ന പണികള്‍ തുടങ്ങിയിട്ടുണ്ട്. പമ്പയിലെ ശുചിമുറി ടാങ്കുകളെല്ലാം കല്ലും മണ്ണും നിറഞ്ഞ അവസ്ഥയിലാണ്.
കോണ്‍ക്രീറ്റ് നീക്കംചെയ്ത് ഇവ നീക്കുന്നതിനുള്ള പണികള്‍ ഇഴഞ്ഞാണ് നീങ്ങുന്നത്. എല്ലാ വര്‍ഷവും മൂന്നു മാസം മുന്‍പ് അറ്റകുറ്റപണികള്‍ തുടങ്ങുന്നതാണ്. ഇത്തവണ അനുമതി കിട്ടിയതു തന്നെ ഒരാഴ്ച മുമ്പാണ്. ചപ്പുചവറുകള്‍ ട്രാക്ടറില്‍ ചെറിയാനവട്ടത്ത് എത്തിച്ച് ഇന്‍സിനറേറ്ററില്‍ കത്തിച്ചു കളയുകയാണു പതിവ്. പക്ഷേ മാലിന്യ സംസ്‌കരണശാലയുടെ അറ്റകുറ്റപണികള്‍ തുടങ്ങുന്നതേയുള്ളൂ എന്നതും നടതുറക്കുന്നതിന് മുന്‍പു എല്ലാ പണികളും പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ എന്ന സംശയമാണ് സൃഷ്ടിക്കുന്നത്
Post Your Comments