തിരുവനന്തപുരം: പട്ടേല്‍ പ്രതിമ സമര്‍പ്പിച്ചതിനെ ട്രോളി എം.എം.മണി. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ പ്രധാനമന്ത്രി രാജ്യത്തിനായി സമര്‍പ്പിച്ചതിനു പിന്നാലെ ചടങ്ങിനെ ട്രോളി വൈദ്യുതി മന്ത്രി എം.എം.മണി രംഗത്ത്.
പട്ടിണിയുള്ള ഗുജറാത്തില്‍ പട്ടേല്‍ പ്രതിമ സമര്‍പ്പിക്കുന്ന ഇന്ന് തന്നെയാണ് കേരളത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ നല്കുന്ന ഫ്ളാറ്റ് സമുച്ചയങ്ങളുടെ സമര്‍പ്പണവും എന്നാണ് മണി പരിഹസിച്ചത്.
ഇവിടെ പാലുകാച്ചല്‍ അവിടെ കല്യാണം എന്ന പരിഹാസ വാക്കുകളോടെയായിരുന്നു മന്ത്രിയുടെ പോസ്റ്റ്. പട്ടേല്‍ പ്രതിമയുടെയും ഫ്ലാറ്റ് സമുച്ചയത്തിന്റെയും ചിത്രങ്ങളും മന്ത്രി പോസ്റ്റ് ചെയ്തിരുന്നു. ഇതിനോടകം തന്നെ മന്ത്രിയുടെ പോസ്റ്റ് വൈറലായി മാറിയിട്ടുണ്ട്.
Post Your Comments