
തിരുവനന്തപുരം: അന്തരിച്ച വയലിനിസ്ററ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി പൂര്‍ണ ആരോഗ്യത്തോടെ ജീവിതത്തിലേയ്ക്ക് തിരിച്ചു വരികയാണ്. കാറപടകടത്തില്‍ ഏറ്റ മുറിവുകള്‍ ഏറെക്കുറെ ഭേദമായ ലക്ഷ്മിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ജീവന്റെ ജീവനായ മകളും പ്രാണനായ പ്രിയതമനും ഇല്ലാത്ത വീട്ടിൽ ലക്ഷ്മിക്ക് കരുതലായി ബന്ധുക്കൾ ഉണ്ട്.
ഹൃദയം നുറുങ്ങുന്ന വേദനയോടെ ഭര്‍ത്താവിന്റേയും മകളുടേയും മരണമുള്‍ക്കൊണ്ട ലക്ഷ്മി തിരുവനന്തപുരത്തെ വീട്ടിലാണിപ്പോൾ. ബാലഭാസ്കര്‍ വിടപറഞ്ഞിട്ട് ഒരുമാസം. നല്ലപാതിയും കുഞ്ഞു മകളും ഇല്ലാത്ത ലോകത്ത് ലക്ഷ്മി പതിയെ ജീവിച്ചു തുടങ്ങുകയാണ്. ഒരു മാസത്തിലേറെ നീണ്ട ചികില്‍സയ്ക്കുശേഷം പരുക്കുകളൊക്കെ ഏറെക്കുറെ ഭേദമായ ലക്ഷ്മി ആശുപത്രി വിട്ടു.
സംസാരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ കഴിയുന്നുണ്ടിപ്പോള്‍. വലത് കാലിലെ പരുക്ക് കൂടി ഭേദമായാല്‍ നന്നായി നടക്കാനാവും. എങ്കിലും ഉറ്റവരുടെ വേര്പാടിന് പകരമായി ഒന്നും നൽകാനാവില്ലെന്ന വേദനയിലാണ് ബന്ധുക്കളും കൂട്ടുകാരും.
Post Your Comments