Latest NewsIndia

42 മുസ്ലിം യുവാക്കളെ പിടിച്ചുകൊണ്ടുപോയി വെടിവച്ച്‌ കൊന്ന സംഭവം; 16 മുന്‍ പോലീസുകാര്‍ക്ക് ശിക്ഷ

യുപിയിലും കേന്ദ്രത്തിലും കോൺഗ്രസ് ആയിരുന്നു അന്ന് ഭരണത്തിൽ ഉണ്ടായിരുന്നത്.

യുപിയിലെ ഹാഷിംപുരയിൽ 1987 മേയ് 22ന് രാത്രി 42 മുസ്ലിങ്ങളെ ട്രക്കിൽ കയറ്റിക്കൊണ്ടു പോയി ഉത്തർ പ്രദേശിലെ അർദ്ധ സൈനിക വിഭാഗം വെടിവെച്ചു കൊന്ന കേസിൽ ഉത്തരവാദികളായ 16 ഉദ്യോഗസ്ഥർക്ക് സുപ്രീം കോടതി ഇന്ന് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഉത്തര്‍ പ്രദേശിലെ മീററ്റില്‍ 1987ലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. ജസ്റ്റിസുമാരായ എസ് മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. വിചാരണ കോടതി പ്രതികളെ വെറുതെവിട്ട കേസാണിത്. അപ്പീല്‍ ഹര്‍ജി പരിഗണിച്ചാണ് ദില്ലി ഹൈക്കോടതി വിധി. Image result for Hashimpura massacre

വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. സംഘര്‍ഷാവസ്ഥ നിലനിന്ന കാലത്തെ പോലീസ് ക്രൂരത രാജ്യത്തെ കറുത്ത ദിനിങ്ങളിലൊന്നാണ്. ഉത്തര്‍ പ്രദേശ് പോലീസിലെ പ്രത്യേകവിഭാഗമായ പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പിഎസി) യിലെ പോലീസുകാരാണ് കൂട്ടക്കൊല നടത്തിയത്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കുറ്റകരമായ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ദില്ലി ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരിക്കുന്നത്.നിരായുധരായ യുവാക്കളെ പോലീസ് പിടിച്ചുകൊണ്ടുപോകുകയായിരുന്നു.

Image result for Hashimpura massacre

പിന്നീട് നദിക്കരയില്‍ നിരത്തി നിര്‍ത്തി വെടിവച്ചുകൊന്നുവെന്നാണ് കേസ്. പ്രതികളായ 16 പോലീസുകാരും സര്‍വീസില്‍ നിന്നു വിരമിച്ചിരുന്നു. 1987 മെയ് 22നാണ് രാജ്യത്തെ നടുക്കിയ സംഭവം ഉത്തര്‍ പ്രദേശില്‍ നടന്നത്. മീററ്റില്‍ വര്‍ഗീയ കലാപം നടക്കുന്ന വേളയിലാണ് ഈ കൂട്ടക്കൊല.

Image result for Hashimpura massacre

യുപിയിലും കേന്ദ്രത്തിലും കോൺഗ്രസ് ആയിരുന്നു അന്ന് ഭരണത്തിൽ ഉണ്ടായിരുന്നത്. രാജീവ് ഗാന്ധിയുടെ ഭരണത്തിൽ അന്ന് പി ചിദംബരം ആയിരുന്നു ആഭ്യന്തര മന്ത്രി.1987 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ മീററ്റിലുണ്ടായ കലാപത്തില്‍ 350 പേരാണ് കൊല്ലപ്പെട്ടത്. മീററ്റിലെ ഹാഷിംപുരയിലുള്ള 42 മുസ്ലിം യുവാക്കളെ രാത്രി പോലീസ് പിടിച്ചുകൊണ്ടുപോകുകയായിരുന്നു.

Related image

നദിക്കരയില്‍ വച്ചാണ് യുവാക്കളെ വെടിവച്ചുകൊന്നത്. ശേഷം കനാലിലേക്ക് തള്ളുകയായിരുന്നു.ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പൊങ്ങിക്കിടക്കുന്നത് കണ്ടതോടെയാണ് സംഭവം വാര്‍ത്തയായത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. 19 പോലീസുകാരായിരുന്നു പ്രതികള്‍. 2000 മെയ് മാസത്തില്‍ 16 പ്രതികള്‍ കീഴടങ്ങി. ഇവര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. മൂന്ന് പ്രതികള്‍ മരിച്ചു. സുബ്രമണ്യം സ്വാമി സമർപ്പിച്ച ഹർജിയിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button